‘മെഹന്ദി ലഗാ കേ രഖ്ന’; ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ഗാനം പങ്കുവച്ച് ഓസ്‌കർ അക്കാദമി

January 14, 2024

ഷാരൂഖ് – കാജോള്‍ പ്രണയജോഡികള്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച റൊമാന്റിക് ഹിറ്റാണ് 1995-ല്‍ പുറത്തിറങ്ങിയ ഈ സിനിമ. റിലീസായി 30-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോളും ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇന്നും നിലനില്‍ക്കുകയാണ്. ( Oscars Academy celebrates Shahrukh Khan’s DDLJ with video )

ഈ പ്രണയ ചിത്രത്തിലെ ഒരു ഗാനം വീണ്ടും ആഗോളശ്രദ്ധ നേടിയിരിക്കുകയാണ്. ‘മെഹന്ദി ലഗാ കേ രഖ്ന’ എന്ന ഗാനത്തിന്റെ വിഡിയോ ഓസ്‌കര്‍ അക്കാദമി അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് റൊമാന്റിക് ഹിറ്റ് വീണ്ടും ചിത്രം ട്രെന്‍ഡിങ്ങായത്. 1995-ലെ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’യിലെ ‘മെഹന്ദി ലഗാ കേ രഖ്‌ന’ എന്ന ക്ലാസിക് ഗാനത്തിന് ചുവടുവെക്കുന്ന ഷാറൂഖ് ഖാനും കാജോളും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

അക്കാദമിയുടെ പോസ്റ്റ് വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിട്ടുള്ളത്. ഷാറൂഖ് ഖാന്റെ ഏറ്റവും വലിയ ഫാനാണ് ഓസ്‌കര്‍ എന്നാണ് ആരാധകരുടെ പ്രതികരണം. അതോടൊപ്പം കിങ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ഡങ്കി ഓസ്‌കറില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയിട്ടാണോ മറ്റേതെങ്കിലും വിഭാഗ്ത്തിലോ മത്സരിക്കുന്നത് എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

Read Also : ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപരൻ

ഒരു ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാന്റെ സിനിമകള്‍ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച വര്‍ഷമാണ് കടന്നുപോയത്. 2023-ല്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. പോയ വര്‍ഷം തിയേറ്ററിലെത്തിയ പഠാന്‍, ജവാന്‍, ഡുങ്കി എന്നീ ഷാറൂഖ് ചിത്രങ്ങളാണ് ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്.

Story highlights ; Oscars Academy celebrates Shahrukh Khan’s DDLJ with video