തിയേറ്റർ റിലീസിനൊരുങ്ങി ചിമ്പു നായകനാകുന്ന ‘ഈശ്വരൻ’; ജനുവരി 14 ന് ചിത്രമെത്തും

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാൻ ഒരുങ്ങുകയാണ് തമിഴ് സിനിമ മേഖലയും. തമിഴകത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും സിനിമ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ ചിമ്പു നായകനായി എത്തുന്ന ചിത്രം ഈശ്വരൻ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 14 ന് ചിത്രം റിലീസ് ചെയ്യും. വിജയ് നായകനാകുന്ന മാസ്റ്റർ ജനുവരി 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്യുക.

‘ഈശ്വരൻ’ എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് താരം കുറച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ‘ഈശ്വരനി’ൽ ചിമ്പുവിന്റെ നായികയായി എത്തുന്നത് നിധി അഗർവാളാണ്. നിധിക്കൊപ്പമുള്ള ചിമ്പുവിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തതാണ്. ഭാരതിരാജ, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read also: മലയാളികളുടെ പ്രിയതാരം കലാഭവൻ മണിക്കിന്ന് പിറന്നാൾ; ഹൃദയം കവർന്ന മാഷപ്പ് വീഡിയോ ഒരുക്കി ലിന്റോ കുര്യൻ

അതേസമയം, വെങ്കട്ട് പ്രഭുവിന്റെ ‘മനാട്’ എന്ന ചിത്രവും ചിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിമ്പുവിന്റെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

Story Highlights:silambarasans eeswaran release on january 14