ഒരച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളും; ശ്രദ്ധനേടി ഒരു കുടുംബവിശേഷം

January 22, 2021
This teen has a family of 150 siblings and 27 moms

സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക് ടോക്ക് താരമായ മെർലിൻ ബ്ലാക്‌മോറെന്ന 19 കാരനാണ് സ്വന്തം കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. ഒരു അച്ഛനും 27 അമ്മമാരും 150 സഹോദരങ്ങളുമാണ് തനിക്ക് ഉള്ളതെന്നാണ് മെർലിൻ പറയുന്നത്.

കാനഡയിലാണ് മെർലിന്റെ കുടുംബം. ഇപ്പോഴും ബഹുഭാര്യാത്വം നിലനിൽക്കുന്ന സംസ്കാരത്തിൽ ജീവിക്കുന്നവരാണ് മെർലിന്റെ കുടുംബം. പിതാവ് 64 കാരനായ വിൻസ്റ്റൺ ബ്ലാക്മോറിന് 27 ഭാര്യമാർ ഉണ്ട്. അതിൽ നിന്നുമായി 151 കുട്ടികളും. കുടുംബാംഗങ്ങളുടെ എണ്ണം കൂടുതലായതിനാൽ സ്വന്തമായി സ്കൂളും മറ്റ് സൗകര്യങ്ങളുമൊക്കെ ഈ കുടുംബത്തിനുണ്ട്. കുടുംബാംഗങ്ങളുടെ പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്തുന്നതിനായി വലിയ ഹാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മെർലിനും മറ്റ് സഹോദരങ്ങളും പ്രസവിച്ച അമ്മയെ ‘മം’ എന്നും മറ്റ് അമ്മമാരെ പേര് ചേർത്ത് ‘മദർ’ എന്നുമാണ് വിളിക്കുന്നത്. എല്ലാ സഹോദരങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധവും സ്നേഹവുമാണെന്നും മെർലിൻ പങ്കുവയ്ക്കുന്നു. സോഷ്യൽ മീഡിയയിലൂടെ കുടുംബവിശേഷങ്ങൾ പങ്കുവെച്ച മെർലിനെത്തേടി നിരവധിപ്പേരാണ് എത്തുന്നത്.

Read also: ആശുപത്രിക്കിടക്കയിൽവെച്ച് വിവാഹം, ശേഷം വെന്റിലേറ്ററിലേക്ക്; കൊവിഡ് വാർഡിലെ അതിജീവനത്തിന്റെ കഥ

അതേസമയം നേരത്തെ ലോകത്തിലെ ഏറ്റവും വലിയ കുടുംബമെന്ന പേരിൽ മിസോറാം സ്വദേശിയായ സിയോണ ചാനിന്റെ കുടുംബവും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് സിയോണ ചാനിന്റെ കുടുംബം. നൂറോളം മുറികൾ ഉള്ള ബഹുനില കെട്ടിടത്തിലാണ് 180 അംഗങ്ങളുള്ള ഈ കുടുംബം കഴിയുന്നത്. പുരുഷന്മാർക്ക് ജോലി ചെയ്യുന്നതിനായി മരപ്പണിശാലയും, കുട്ടികൾക്കുള്ള സ്‌കൂളും മൈതാനവുമൊക്കെ ഈ കോമ്പൗണ്ടിൽ തന്നെയുണ്ട്. 75 വയസുകാരനായ സിയോണ ബഹുഭാര്യാത്വം അനുവദിക്കുന്ന ‘കാന’ എന്ന സഭയും സ്വന്തമായി രൂപീകരിച്ചിട്ടുണ്ട്.

Story Highlights: This teen has a family of 150 siblings and 27 moms