ചിരിക്കുന്ന മുഖവും മടുക്കാത്ത മനസുമായി അവർ എത്തുന്നു; ‘യുവം’ ട്രെയ്‌ലർ

Yuvam Official Trailer

അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഫെബ്രുവരിയിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 12 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ ആണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും അടക്കം മികച്ച സ്വീകാര്യത നേടിയിരുന്നു. കൊവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നുകൊണ്ടായിരുന്നു ടീസര്‍ പുറത്തുവിട്ടത്. അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also;ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ

ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം.

Story Highlights: Yuvam Official Trailer