അനുരാഗ് കശ്യപിനൊപ്പം തപ്‌സി; വേറിട്ട മാതൃകയിൽ ‘ദൊബാര’ ഒരുങ്ങുന്നു

February 16, 2021
Anurag Kashyap, Taapsee Pannu to reunite for a thriller Dobaara

വേറിട്ട ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും അഭിനേതാവുമൊക്കെയായി സിനിമാമേഖലയിൽ തിളങ്ങുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുന്നത്. പലരും കൈവയ്ക്കാൻ ഭയപ്പെടുന്ന വിഷയങ്ങളെ വളരെ ധൈര്യപൂർവം കൈകാര്യം ചെയ്യുന്ന അനുരാഗ് കശ്യപ് ഇത്തവണ ടൈം ട്രാവലർ ജോണറിലുള്ള ചിത്രവുമായാണ് എത്തുന്നത്.

‘ദൊബാര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തപ്‌സി പന്നുവാണ്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ദൊബാര. മൻമറിസിയാൻ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. അഭിഷേക് ബച്ചനും തപ്‌സി പന്നുവുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം അനുരാഗ് കശ്യപിന്റെതായി അവസാനം ഒരുങ്ങിയ ചിത്രം ‘എകെ വേർസസ് എകെ’ ആണ്. അനുരാഗ് കശ്യപും അനിൽ കപൂറും ഒന്നിച്ച ചിത്രമാണ് എകെ വേർസസ് എകെ. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം സംവിധാനം ചെയ്തത്. അനുരാഗ് കശ്യപും അനിൽ കപൂറും തമ്മിലുള്ള വലിയ പോരാട്ടമാണ് സിനിമയിൽ മുഴുനീളം.

Read also: കളഞ്ഞുപോയ പേഴ്‌സ് തിരികെ കിട്ടിയത് 53 വർഷങ്ങൾക്ക് ശേഷം, ഒപ്പം പഴയകാല ഓർമ്മകളും; സന്തോഷത്തിൽ 91 കാരൻ

നിരവധി ചിത്രങ്ങളാണ് തപ്സിയുടെതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ ഒരുങ്ങുകയാണ് തപ്‌സി. രാഹുൽ ദോലാക്കിയ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊവിഡിനെത്തുടർന്ന് ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പ്രിയ ഏവൻ ആണ്.

Story Highlights:Anurag Kashyap, Taapsee Pannu to reunite for a thriller Dobaara