കുഞ്ചാക്കോ ബോബനും ഇസക്കുട്ടനും പിന്നെ മറ്റ് നടന്മാരും അവരുടെ മക്കളും: താരാട്ട് ഈണം പോല്‍ മനം നിറച്ച് അല്‍ഫോന്‍സ് പുത്രന്റെ പാട്ട്

Kathakal Chollidaam Music Video by Alphonse Puthren

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്തുണ്ട്. താരാട്ട് ഈണം പോല്‍ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുകയാണ് അല്‍ഫോന്‍സ് പുത്രന്റെ പാട്ട്. കഥകള്‍ ചൊല്ലിടാം നിറയെ മിഴികള്‍ മൂടുമോ പതിയെ… എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിയ്ക്കുന്നതും. അല്‍ഫോന്‍സ് പുത്രനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്.

അതസേമയം ഈ ഗാനരംഗത്ത് അഭിനയിച്ചിരിയ്ക്കുന്നതാകട്ടെ ചലച്ചിത്രതാരങ്ങളും അവരുടെ മക്കളുമാണ്. കുഞ്ചാക്കോ ബോബനും മകന്‍ ഇസഹാക്കും അടക്കം അഞ്ച് താരകുടുംബങ്ങള്‍ പാട്ടില്‍ അഭിനയിച്ചിരിയ്ക്കുന്നു. വിനീത് ശ്രീനിവാസനും മക്കളും, വിനയ് ഫോര്‍ട്ടും മകനും, ഷറഫുദ്ദീനും മക്കളും കൃഷ്ണശങ്കറും മക്കളും പാട്ടില്‍ ഇടം നേടിയിട്ടുണ്ട്.

Read more: എങ്ങനെ കൈയടിക്കാതിരിയ്ക്കും ഈ പ്രകടനത്തിന്; അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍…: വീഡിയോ

വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനം പാട്ടിനെ കൂടുതല്‍ സുന്ദരമാക്കുന്നു. വിനീത് ശ്രീനിവാസനാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിയ്ക്കുന്നതും. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ പാട്ട്. ആകാശം, വായു, വെളിച്ചം, വെള്ളം, ഭൂമി എന്ന് പേരിട്ടിരിയ്ക്കുന്ന അഞ്ച് അച്ഛന്‍മാരും അവരുടെ മക്കളുമാണ് പാട്ടില്‍ നിറയുന്നത്.

Story highlights: Kathakal Chollidaam Music Video by Alphonse Puthren