വീണ്ടും ഹൗസ്ഫുൾ; പ്രേമം റീ റിലീസ് ഏറ്റെടുത്ത് തമിഴകം!

February 1, 2024

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ പ്രശസ്തി നേടിയ ചിത്രമാണ് അൽഫോൺസ് പുത്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത പ്രേമം. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, നിവിൻ പോളി എന്നിവർ ഒന്നിച്ച പ്രേമം നിരവധി ആളുകളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പ്രണയകഥയാണ്. ആദ്യ പ്രണയം, തിരസ്‌ക്കരണം, നഷ്ടങ്ങൾ, കഷ്ടപ്പാടുകൾ, ഒടുവിൽ അംഗീകരിക്കൽ എന്നിവയുടെ കഥയാണ് പ്രേമം പറയുന്നത്. (Premam Movie Re-release Response from Tamil Nadu)

പ്രേമം പല കാരണങ്ങളാൽ സവിശേഷമാണ്. മലയാള സിനിമയുടെ സൗന്ദര്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയ ആദ്യത്തെ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായിട്ടാണ് ഇന്ന് ചിത്രം റീ റിലീസ് ചെയ്തത്. തമിഴ്നാട്ടിലുടനീളം 22 തിയറ്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

Read also: ‘ഇത്രയും അവിശ്വസിനീയമായതൊന്ന് കണ്ടിട്ടും കേട്ടിട്ടുമില്ല.. 12-ത് ഫെയിൽ തിരക്കഥ വായിച്ച വികാരാധീനനായി’- വിക്രാന്ത് മാസി

തിരുനെല്‍വേലി, തിരുപ്പൂര്‍, ചെന്നൈ, മധുര, ഡിണ്ടിഗൽ, തൂത്തുക്കുടി, കാവല്‍ക്കിണര്‍, ട്രിച്ചി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റീ റിലീസ് ഉണ്ട്. ചെന്നൈയില്‍ മാത്രം 11 സ്ക്രീനുകള്ലാണ് ചിത്രത്തിനുള്ളത്. റീ റിലീസ് തിയറ്ററുകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ആദ്യദിനം പല സെന്‍ററുകള്‍ക്കും ഹൗസ് ഫുള്‍ ഷോകള്‍ ലഭിച്ചിട്ടുണ്ട്. യുട്യൂബിലൂടെ ചില തിയറ്ററുകളില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങളും എത്തിയിട്ടുണ്ട്. 

ഇതിന് മുൻപ് രണ്ട് തവണ ചിത്രം തമിഴകത്ത് വീണ്ടും പ്രദർശിപ്പിച്ചിരുന്നു. കേരളത്തിനേക്കാൾ കൂടുതൽ ദിവസങ്ങൾ തമിഴ്‌നാട്ടിൽ ചിത്രം ഓടിയിരുന്നു. 200 ദിവസങ്ങളിലേറെ ചെന്നൈയിലെ ഒരു തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ചിത്രം ഒരിക്കലും തമിഴിൽ റിലീസ് ചെയ്യരുതെന്നും യഥാർത്ഥ പതിപ്പിനെ തങ്ങൾ അത്രമാത്രം സ്നേഹിക്കുന്നു എന്നും തമിഴ്‌നാട്ടിലെ ആരാധകർ പറഞ്ഞിരുന്നു.

Story highlights: Premam Movie Re-release Response from Tamil Nadu