‘ഇത്രയും അവിശ്വസിനീയമായതൊന്ന് കണ്ടിട്ടും കേട്ടിട്ടുമില്ല.. 12-ത് ഫെയിൽ തിരക്കഥ വായിച്ച വികാരാധീനനായി’- വിക്രാന്ത് മാസി

January 31, 2024

തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ റിലീസായപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12-ത് ഫെയില്‍. ഈ ചിത്രം നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വലിയ രീതിയില്‍ ഗുണം ചെയ്തു. ആദ്യമായി ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിക്രാന്ത് മാസി. ( Vikrant Massey talks about 12th fail movie )

12-ത് ഫെയിലിന്റെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം താന്‍ അഗാധമായി വികാരാധീനനായെന്ന് വിക്രാന്ത് മാസി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. മുമ്പൊരിക്കലും കേള്‍ക്കാത്ത വിധം മനോഹരമായ ഒരു കഥയായിരുന്നു ഇത്. അതോടൊപ്പം തന്നെ ഈ കഥയിലെവിടെയോ താന്‍ തന്നെത്തന്നെ കണ്ടിരുന്നു. ഏതാണ്ട് 15 മിനുട്ട് മുതല്‍ 20 വരെ നിര്‍ത്താതെ കരഞ്ഞുവെന്നും മാസി കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. 12-ാം ക്ലാസിലെ തോല്‍വിയില്‍ പതറാതെ കഠിന പരിശ്രമത്തിലൂടെ യു.പി.എസ്.സി പരീക്ഷ പാസായ മനോജ് ശര്‍മ, ശ്രദ്ധ ജോഷി എന്നിവരുടെ ജീവിതകഥ കൂടിയാണ് ഈ ചിത്രം പറയുന്നത്.

Read Also : നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’

‘ഒരുപാട് കാര്യങ്ങള്‍ മനോജിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അത്രയും അതിശയകരമായ കാര്യങ്ങളിലൂടെയാണ് മനോജിന്റെ ജീവിതം കടന്നുപോയത്. ഇത്രയധികം ബുദ്ധിമുട്ടുകള്‍ക്കിടയിലും ഒരു മനുഷ്യന് ഇത്രയധികം സഹിക്കാന്‍ കഴിയുമെന്നത് ചിലപ്പോഴൊക്കെ അവിശ്വസനീയമായ കാര്യമാണ്. ഇത്രയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടും അദ്ദേഹം ജീവിതത്തില്‍ വിജയം കൈവരിച്ചു. അദ്ദേഹത്തിന്റെ ജീവിതം എനിക്ക് ഒരു പ്രചോദനമാണെന്നും വിക്രാന്ത് മാസി പറഞ്ഞു.

Story highlights : Vikrant Massey talks about 12th fail movie