നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’

January 4, 2024

തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ റിലീസായപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. 12-ാം ക്ലാസിലെ തോല്‍വിയില്‍ പതറാതെ കഠിന പരിശ്രമത്തിലൂടെ യു.പി.എസ്.സി പരീക്ഷ പാസായ മനോജ് ശര്‍മ, ശ്രദ്ധ ജോഷി എന്നിവരുടെ ജീവിതകഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് വിധു വിനോദ് ചോപ്ര പങ്കുവച്ചിരുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ( Manoj Sharma and shraddha joshi who inspired 12th fail met Vidhu Vinod chopra )

12ത് ഫെയിലിന്റെ റിലീസിങ്ങ് സമയത്ത് സംവിധായകന്‍ നിരവധി കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതിലുള്‍പ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പായി മനോജിനേയും ശ്രദ്ധയേയും തിരക്കഥ വായനയില്‍ പങ്കാളികളാക്കിയിരുന്നു. തിരക്കഥ വായിച്ച ശേഷം മനോജും ശ്രദ്ധയും സംവിധായകനെ കെട്ടിപ്പിടിച്ച് കരയുന്നതാണ് ദൃശ്യത്തിലുള്ളത്. യഥാര്‍ത്ഥ ആളുകളെ ഉള്‍ക്കൊള്ളുന്ന സിനിമയായതിനാല്‍ സ്‌ക്രിപ്റ്റ് റീഡിങ് സെഷനില്‍ തനിക്ക് അല്‍പം ഭയമുണ്ടായിരുന്നെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

‘ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നു. ഇതെനിക്ക് വളരെ ആശ്വാസകരമായ നിമിഷമായിരുന്നു. ഈ യാത്ര എത്ര മനോഹരമായിരുന്നുവെന്ന് ഇത് കാണുമ്പോള്‍ മനസിലാകും. ഇതുകണ്ട ശേഷം ഞാന്‍ ശരിക്കും നിശബ്ദനായിപ്പോയി. വൈറല്‍ വീഡിയോയോടുള്ള പ്രതികരണമായി വിധു വിനോദ് ചോപ്ര പ്രതികരിച്ചു. ശ്രദ്ധ ജോഷിയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also : “അത്രമേൽ തീവ്രമായ ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നു അത്”; ലക്ഷദ്വീപ് വിശേഷങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി!

ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുമെത്തി ഐ.പി.എസ് നേടുന്ന മനോജ് കുമാറിന്റെയും ശ്രദ്ധയുടേയും ജീവിതമാണ് 12ത് ഫെയില്‍ സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഒരു ചെറിയ റോളില്‍ ഇരുവരും വേഷമിടുന്നുമുണ്ട്. വിക്രാന്ത് മാസിയാണ് മനോജ് കുമാറായി വേഷമിട്ടപ്പോള്‍ മേധാ ഷങ്കറാണ് ശ്രദ്ധ ജോഷിയായെത്തിയത്. ബോക്‌സോഫീസില്‍ അപ്രതീക്ഷിത വിജയമായിരുന്നു ചിത്രം നേടിയത്.

Story highlights : Manoj Sharma and shraddha joshi who inspired 12th fail met Vidhu Vinod chopra