മഞ്ജു വാര്യരിലെ ഗായികയെ ഉണർത്തിയ ലൊക്കേഷനും ആ ഹിറ്റ് ഗാനവും- വീഡിയോ

അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, ഗായികയായും ശ്രദ്ധനേടിയ താരമാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ പിന്നണി ഗായികയായും എത്തിയ മഞ്ജു വാര്യർ ഇടവേളകളിൽ സമൂഹമാധ്യമങ്ങളിൽ പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മഞ്ജു വാര്യർ പാടിയ ജാക്ക് ആൻഡ് ജില്ലിലെ കിം കിം ഗാനവും തരംഗം സൃഷ്ടിച്ചിരുന്നു. അതേസമയം, ഒരുകാലത്തെ ഹിറ്റ് ഗാനം ഓർമിക്കുകയാണ് താരം.

‘ലൊക്കേഷൻ പാട്ടിനെ ഓർമ്മപ്പെടുത്തുമ്പോൾ!’ എന്ന ക്യാപ്ഷനൊപ്പം കാതലർ ദിനം എന്ന സിനിമയിലെ ഗാനം ആലപിക്കുകയാണ് നടി. ‘എന്ന വിലൈ അഴകേ..’ എന്ന ഗാനം ചിത്രീകരിച്ച ലൊക്കേഷൻ നിന്നുകൊണ്ടാണ് മഞ്ജു വാര്യർ അതെ ഗാനം ആലപിക്കുന്നത്. മെൽബണിലെ ഗ്രേറ്റ് ഓഷ്യൻസിൽ നിന്നുള്ള വീഡിയോയാണ് മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്.

Read More: ഓർമ്മകളിലേക്ക് മറഞ്ഞ മകന്റെ ഓട്ടോയിൽ ജീവിതമർപ്പിച്ച് ഒരമ്മ- ഉള്ളുതൊടുന്ന അനുഭവം

അതേസമയം, ഒട്ടേറെ ജനപ്രിയ ഗാനങ്ങളിലൂടെ മഞ്ജു വാര്യർ മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു. 1999ൽ റിലീസ് ചെയ്ത കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ ‘ചെമ്പഴുക്കാ ..’ എന്ന ഗാനവും, ആറാം തമ്പുരാനിലെ ഗാനവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ ജോ ആൻഡ് ദി ബോയ് എന്ന ചിത്രത്തിലും, ജാക്ക് ആൻഡ് ജില്ലിലും മഞ്ജു പാട്ടുകൾ ആലപിച്ചിട്ടുണ്ട്.

Story highlights- manju warrier singing video