റേഡിയോ ജോക്കിയില്‍ നിന്നും ഉംബ്ലാച്ചേരി പശുക്കളുടേയും കര്‍ഷകരുടേയും സഹായകനായി; വേറിട്ട മാതൃകയാണ് ഈ യുവാവ്

February 16, 2021
RJ quit his job to save a breed of cattle from extinction

ചിലരുണ്ട്, സ്വജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാകുന്നവര്‍. രാജേവല്‍ നാഗരാജന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതവും അല്‍പം വ്യത്യസ്തമായ മാതൃകയാണ്. റേഡിയോ ജോക്കിയായിരുന്ന ഇദ്ദേഹം പസുക്കളേയും കര്‍ഷകരേയും സഹായിക്കാനായി ഇറങ്ങിത്തിരിച്ചതോടെയാണ് ഈ ജീവിതകഥ ശ്രദ്ധ നേടിത്തുടങ്ങിയത്.

റോഡിയോ സിറ്റി ചെന്നൈയില്‍ ലൗ ഗുരു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റേഡിയോ ജോക്കിയായിരുന്നു രാജവേല്‍ നാഗരാജന്‍. അവതരണമികവുകൊണ്ട് സംസാര ശൈലികൊണ്ടും നിരവധി ആരാധകരേയും അദ്ദേഹം നേടിയെടുത്തിരുന്നു. തിരുവാരൂര്‍ ജില്ലയിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം. ഇവിടമാകട്ടെ ഉംബ്ലാച്ചേരി പശുക്കള്‍ക്ക് പ്രശസ്തമായ സ്ഥലവും.

അങ്ങനെയിരിക്കെ മറ്റ് പശുക്കളെ അപേക്ഷിച്ച് ഉംബ്ലാച്ചേരി പശുക്കള്‍ക്ക് പാല്‍ ഉല്‍പാദനം കുറവാണെന്ന കാരണത്താല്‍ പലരും ഈ പശുക്കളെ ഉപേക്ഷിച്ചു തുടങ്ങി. ചില കര്‍ഷകര്‍ക്കാകട്ടെ ഉംബ്ലാച്ചേരി വിഭഗത്തില്‍ പെട്ട പശുക്കള്‍ നഷ്ടങ്ങളും നല്‍കിത്തുടങ്ങി. ഈ അവസ്ഥയിലാണ് റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിച്ച് രാജവേല്‍ പശുക്കളെ വളര്‍ത്താനായി ഇറങ്ങിത്തിരിച്ചത്.

Read more: കളഞ്ഞുപോയ പേഴ്‌സ് തിരികെ കിട്ടിയത് 53 വർഷങ്ങൾക്ക് ശേഷം, ഒപ്പം പഴയകാല ഓർമ്മകളും; സന്തോഷത്തിൽ 91 കാരൻ

ഉംബ്ലാച്ചേരി പശുക്കളെ വളര്‍ത്തുന്നതോടൊപ്പം മറ്റ് കര്‍ഷകരുമായും അടുത്തറിഞ്ഞ് സംസാരിച്ചപ്പോള്‍ പല പ്രശ്‌നങ്ങളും രാജവേല്‍ നേരിട്ടറിഞ്ഞു. അങ്ങനെ സോഷ്യല്‍മീഡിയയിലെ പരിചയവും റേഡിയോ ജോക്കിയായിരുന്ന കാലത്ത് ലഭിച്ച അറിവുമെല്ലാം പ്രയോജനപ്പെടുത്തി കര്‍ഷകരേയും പശുക്കളേയും സഹായിക്കാന്‍ അദ്ദേഹം തയാറായി. ഉംബ്ലാച്ചേരി പശുക്കളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്ന ഒരു യുട്യൂബ് ചാനലും ഈ യുവാവ് ആരംഭിച്ചിട്ടുണ്ട്.

മാത്രമല്ല ലോകത്തിന്റെ ഏത് ഇടത്തുനിന്നും ഉംബ്ലാച്ചേരി പശുക്കളെ ദത്തെടുക്കാനുള്ള പ്ലാറ്റ്‌ഫോമും നിര്‍മിച്ചു. ആ പശുക്കളുടെ സംരക്ഷകന്‍ രാജവേല്‍ ആണെങ്കിലും ഉടമസ്ഥാവകാശം ദത്തെടുക്കുന്നവര്‍ക്കാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്കും രാജവേല്‍ പശുക്കളെ സൗജന്യമായി നല്‍കി. ഉംബ്ലാച്ചേരി പശുക്കളെക്കുറിച്ചുള്ള പ്രത്യക ഡോക്യുമെന്ററിയും തയാറാക്കുന്നുണ്ട് ഇദ്ദേഹം.

Story highlights: RJ quit his job to save a breed of cattle from extinction