ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കാൻ ‘മിടുമിടുക്കി’കൾ എത്തുന്നു; ഇന്ന് രാത്രി 9: 30 മുതൽ ഫ്‌ളവേഴ്സിൽ

midumidukki

വ്യത്യസ്തമായ പരിപാടികളിലൂടെ മലയാളി ഹൃദയങ്ങൾ കീഴടക്കിയതാണ് ഫ്‌ളവേഴ്‌സ്. പാട്ടിനും നൃത്തത്തിനുമപ്പുറം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് മിടുമിടുക്കി. പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുരുന്നുകളാണ് മിടുമിടുക്കിയിൽ എത്തുന്നത്. എല്ലാ ശനിയാഴ്ചയും രാത്രി 9:30 നാണ് മിടുമിടുക്കി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

പ്രേക്ഷകരുടെ ഹൃദയതാത്പര്യങ്ങൾക്കനുസരിച്ചാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഓരോ പരിപാടികളും അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ മിടുമിടുക്കിയും ഇതിനോടകം മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സംഗീതത്തിനും നൃത്തത്തിനുമപ്പുറം ബുദ്ധിയും കരുത്തും ലക്ഷ്യവും കൈമുതലാക്കിയ ഒരു കൂട്ടം പെൺകുരുന്നുകളെ ഇതിനോടകം ഈ വേദി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു.

വൈവിധ്യമാർന്ന കഴിവുകളും അഭിരുചിയുമുള്ള പെൺകുരുന്നുകളെ കണ്ടെത്തി പ്രേക്ഷർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വേദി.

Story Highlights: midumidukki reality show