കെഎസ് ചിത്രയുടെ സ്വരമാധുരിയില്‍ ആസ്വാദകമനംതൊട്ട് ഒരു സുന്ദര ഗാനം: വിഡിയോ

Oru Theera Novu song from Mohan Kumar Fans

“ഒരു തീരാ നോവുണരുന്നു
അറിയാതെയെന്നരികെ
മിഴിനീരിന്‍ പൂവുതിരുന്നു
പറയാതെയെന്നരികെ….” സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഒരു നേര്‍ത്ത മഴുനൂല് പോലെ പെയ്തിറങ്ങുകയാണ് ഈ ഗാനം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. കെ എസ് ചിത്രയുടെ ആലാപന മാധുര്യംതന്നെയാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം.

കെ എസ് ചിത്രയ്‌ക്കൊപ്പം അഭിജിത് കൊല്ലവും പാട്ടില്‍ ചേരുന്നുണ്ട്. ജിസ് ജോയ് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിക്കുന്നു. അതേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിയ്ക്കുന്നതും.

ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്. കുഞ്ചാക്കോ ബോബനു പുറമെ സിദ്ദിഖ്, കെപിഎസി ലളിത, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, ശ്രീനിവാസന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Oru Theera Novu song from Mohan Kumar Fans