പോലീസ് വേഷത്തിൽ ദുൽഖർ സൽമാൻ- ‘സല്യൂട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

March 8, 2021

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. പോലീസ് വേഷത്തിൽ ബുള്ളറ്റിലിരിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ്. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. 

ചിത്രത്തിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിടുന്നുണ്ട്. ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം, ‘ഹൗ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായ റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖർ സൽമാനുമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം.

Read More: ‘നവരസ’യ്ക്കായി അണിചേർന്ന് താരങ്ങൾ; കൊവിഡ് കാലത്ത് തളർന്നുപോയ സിനിമ പ്രവർത്തകർക്ക് കരുത്തുപകരാൻ പുതിയ ചിത്രം

ദുൽഖർ സൽമാൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കുറുപ്പ്’. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവർക്കൊപ്പം അഭിനയിക്കുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Story highlights- salute first look poster