‘പൈക്കുറുമ്പിയെ മേയ്ക്കും..’- ലാസ്യഭാവങ്ങളിൽ നിറഞ്ഞ് സാനിയ ഇയ്യപ്പൻ

നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ ഇപ്പോൾ നായികയായി നിറസാന്നിധ്യമാകുകയാണ്. ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നിവയാണ് സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട് ഏത് വേദിയിലെത്തിയാലും സാനിയ നൃത്തം ചെയ്യാറുണ്ട്.

ലോക്ക് ഡൗൺ സമയത്ത് നിരവധി നൃത്ത വീഡിയോകൾ സാനിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ‘പൈക്കുറുമ്പിയെ മേയ്ക്കും..’ എന്ന ഗാനത്തിന് സുഹൃത്തിനൊപ്പം ചുവടുവയ്ക്കുകയാണ് സാനിയ. സാരിയിൽ അനായാസമായാണ് സാനിയ നൃത്തം ചെയ്യുന്നത്. നിരവധിപേരാണ് സാനിയക്ക് അഭിനന്ദനവുമായി എത്തിയത്. നടൻ മാധവൻ, മാളവിക മോഹനൻ, അഞ്ചു കുര്യൻ എന്നിവരും സാനിയക്ക് അഭിനന്ദനം അറിയിച്ചു.

 യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം അവസാനമായി അഭിനയിച്ച ചിത്രം ‘ദി പ്രീസ്റ്റ്’ ആണ്.

Read More: തലമുടിയുടെ കരുത്തിനും അഴകിനും സഹായിക്കുന്ന വിവിധതരം എണ്ണകൾ

അതോടൊപ്പം, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂർത്തിയായി. സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു കോമഡി ഹൊറര്‍ ത്രില്ലറായാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം ഒരുങ്ങുന്നതും. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. ഹരിനാരായണന്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Story highlights- saniya iyyappan dancing video