ചൂടുകാലത്ത് മുഖം ഫ്രഷായിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Summer skin care tips

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന്റെ കാര്യത്തില്‍ കുറവില്ല. ആരോഗ്യകാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തോണ്ട സമയംകൂടിയാണ് ചൂടുകാലം. വേനല്‍ കനക്കുമ്പോള്‍ മുഖം പെട്ടെന്ന് ക്ഷീണിക്കാറുണ്ട്. എന്നാല്‍ പ്രത്യേക പരിചരണം നല്‍കിയാല്‍ മുഖം ചൂടുകാലത്തും നല്ല ഫ്രഷായി ഇരിക്കും.

കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. കറ്റാര്‍വാഴ ജെല്ലും നാരങ്ങാനീരും അല്‍പം വെള്ളവും ചേര്‍ത്ത് ഐസ് ട്രേയില്‍ ഫ്രീസറില്‍ വയ്ക്കുക. ഈ ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് മുഖത്തെ ക്ഷീണമകറ്റാന്‍ സഹായിക്കുന്നു. ഐസ് ക്യൂബ്‌സ് നേരിട്ട് മുഖത്ത് പുരട്ടാതെ ചെറിയൊരു കോട്ടന്‍ തുണിയില്‍ പൊതിഞ്ഞ ശേഷം മസാജ് ചെയ്യുന്നതാണ് നല്ലത്.

Read more: കുട്ടികളിലെ അമിതവണ്ണത്തെ ചെറുക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

അതുപോലെ തന്നെ പഴുത്ത തക്കാളി അരച്ചെടുത്തതും തേനും ചേര്‍ത്ത മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടുന്നതും നല്ലതാണ്. കരുവാളിപ്പ് മാറാന്‍ സഹായിക്കുന്ന മികച്ചൊരു ഫേസ്പാക്ക് കൂടിയാണ് ഇത്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ പരിഹരിക്കാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു.

ചെറു തണുപ്പുള്ള തൈര് മുഖത്ത് തേക്കുന്നതും ചൂടുകാലത്തെ ക്ഷീണമകറ്റാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ തണുത്ത ഓറഞ്ച് നീര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ചൂടുകാലത്ത് മുഖം എപ്പോഴും ഫ്രഷായിരിക്കാന്‍ നല്ലതുപോലെ വെള്ളവും കുടിക്കണം. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

Story highlights: Summer skin care tips