ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബോളിവുഡ് താരം; സോനു സൂദിന് കൈയടിച്ച് സോഷ്യൽ മീഡിയ

sonu sood

സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സോനു സൂദ്. കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സമയത്ത് ഒട്ടേറെ ആളുകൾക്ക് നടൻ സോനു സൂദ് ആശ്രയമായിരുന്നു. വിവിധ നാടുകളിൽ കുടുങ്ങി പോയവരെ തിരികെയെത്തിക്കാനും, ജോലി നഷ്ടമായവർക്ക് ഉപജീവന മാർഗം ഒരുക്കാനും സോനു സൂദ് മുൻകൈയ്യെടുത്തിരുന്നു. ജോലി കൊവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ഇ-റിക്ഷ സമ്മാനിച്ചും സോണി സൂദ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യങ്ങളിൽ നിരവധി ഇടങ്ങളിൽ നിന്നും ഓക്‌സിജന്‍ ക്ഷാമത്തിന്റെ വാര്‍ത്തകൾ നാം കേൾക്കുന്നുണ്ട്. ഇപ്പോഴിതാ വിവിധ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സോനു സൂദ്. ആന്ധ്രാപ്രദേശിലെ നെല്ലൂരും കുർനൂലിലുമാണ് ആദ്യഘട്ടത്തിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ജൂൺ മാസത്തിലാണ് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക. ഇതിന് ശേഷം രാജ്യത്തെ മറ്റ് ഗ്രാമങ്ങളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നതായും സോനു സൂദ് അറിയിച്ചിട്ടുണ്ട്.

Read also:ഹിന്ദി മൊഴിമാറ്റ പതിപ്പില്‍ നേട്ടംകൊയ്ത് ഫോറന്‍സിക്; യൂട്യൂബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് കോടിയിലധികം കാഴ്ചക്കാര്‍

അതേസമയം ഓക്‌സിജന്‍ കിട്ടാത്ത കൊവിഡ് രോഗികള്‍ക്ക് നേരത്തെ ബെംഗളൂരുവിൽ ഓക്‌സിജന്‍ സിലിണ്ടർ എത്തിച്ചുനൽകിയിരുന്നു സോനു സൂദ്. ബെംഗളൂരുവിലെ എആര്‍എകെ ആശുപത്രിയിലാണ് രോഗികള്‍ക്കായി സോനു സൂദും സംഘവും ചേര്‍ന്ന് ഓക്‌സിജന്‍ എത്തിച്ചു നല്‍കിയത്. സോനൂ സൂദ് ചാരിറ്റി ഫൗണ്ടേനിലെ ഒരു അംഗത്തെ യെലഹങ്ക ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്യുന്നതില്‍ നിന്നായിരുന്നു ഈ നന്മപ്രവൃത്തിയുടെ തുടക്കം. ഇവിടേക്ക് പതിനഞ്ച് ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കാനും താരത്തിനും സംഘത്തിനും സാധിച്ചു.

അതേസമയം സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സോനു സൂദ്. നിരവധിപ്പേരാണ് താരത്തിന്റെ നന്മ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി എത്തുന്നത്.

Story Highlights: sonu sood planning to set oxygen plants