പാട്ടുപാടി ഒറ്റരാത്രികൊണ്ട് താരമായ ബീഹാർ യുവാവിന് സിനിമയിൽ പാടാൻ അവസരമൊരുക്കി സോനു സൂദ്

February 23, 2023

ചിലർ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത് വളരെവേഗത്തിലാണ്. വേറിട്ട കഴിവുകളാണ് അവരെ ജനപ്രിയരാക്കുന്നത്. ഇപ്പോഴിതാ, മനോഹരമായ ആലാപനം കൊണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ താരമാണ് അമർജീത് ജയ്‌കർ എന്ന യുവാവ്. ദിൽ ദേ ദിയാ ഹേ എന്ന ഗാനം ആലപിച്ചതോടെ അമർജീത് ജയ്‌കർ ഒറ്റരാത്രികൊണ്ട് ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദം നിരവധി ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ അമർജീത്തിന്റെ ഗാനം നടൻ സോനു സൂദിന് ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, തന്റെ ‘ഫത്തേ’ എന്ന സിനിമയിൽ സോനു സൂദ് അമർജിത്തിന്‌ പാടാൻ അവസരം നൽകിയിരിക്കുകയാണ്. തനിക്ക് പാടാൻ അവസരം നൽകിയ കാര്യം അമർജീത് ട്വിറ്ററിൽ തന്റെ പങ്കുവെച്ചു. ഒരു സ്വപ്ന സാക്ഷാത്കാരം തന്നെയാണ് അമർജിത്തിന് ഈ അവസരം.

Read Also: വാളേന്തി നൃത്തം ചെയ്‌ത്‌ ക്രിസ്റ്റ്യാനോ; സൗദി സ്ഥാപക ദിനം ആഘോഷമാക്കി താരം-വിഡിയോ

ഈ സന്തോഷവാർത്ത പങ്കിടാൻ സോനു സൂദ് തന്നെ വിളിച്ചതായി പരാമർശിക്കുന്ന ഒരു വിഡിയോ അമർജീത് പങ്കിട്ടു. തന്റെ വരാനിരിക്കുന്ന ഫത്തേ എന്ന ചിത്രത്തിന് വേണ്ടി പാടാനുള്ള അവസരം അദ്ദേഹം വാഗ്ദാനം ചെയ്തു. ഇക്കാരണത്താൽ, ഈ മാസം അവസാനം അമർജീത് മുംബൈയിലേക്ക് പോകുകയാണ്. തന്റെ കഴിവിൽ സോനു സൂദ് വിശ്വാസം അർപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അമർജീത് കുറിക്കുന്നു. ഒട്ടേറെ ആളുകൾ അമർജീത്തിന്റെ കഴിവിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

Story highlights- Viral Bihar singer says Sonu Sood offered him a chance to sing for his film