നാലു കാലുകളും നാലു കൈകളുമായി ജനിച്ച പെൺകുട്ടി; നേരിട്ടെത്തി സഹായമെത്തിച്ച് സോനു സൂദ്

June 11, 2022

സിനിമകളിൽ ക്രൂരനായ വില്ലനാണെങ്കിലും ജീവിതത്തിൽ സൂപ്പർഹീറോയാണ് നടൻ സോനു സൂദ്. കാരണം ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചവർ നിരവധിയാണ്. കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ, ബീഹാറിൽ നാലു കാലുകളും നാലു കൈകളുമായി ജനിച്ച പെൺകുട്ടിയ്ക്ക് സഹായം എത്തിച്ചിരിക്കുകയാണ് നടൻ.

നാലു കാലുകളും നാലു കൈകളുമായി ജനിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായിച്ച്ക്കുകയാണ് നടൻ സോനു സൂദ്. ചൗമുഖി കുമാരി എന്ന പെൺകുട്ടി വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം സൂദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചൗമുഖിയെ സന്ദർശിച്ച ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.’ എന്റെയും ചൗമുഖി കുമാരിയുടെയും യാത്ര ഇപ്പോൾ വിജയകരമാണെന്ന് തെളിഞ്ഞിരിക്കുന്നു.. ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ നാല് കാലുകളും നാല് കൈകളുമായി ചൗമുഖി ജനിച്ചു. ഇപ്പോൾ അവൾ വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണ്. വിജയകരമായ ശസ്ത്രക്രിയ’- താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പെൺകുട്ടി ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്നത് ചിത്രങ്ങളിൽ കാണാം. ‘രാജ്യത്തെ ഏറ്റവും കഠിനമായ ഓപ്പറേഷനുകളിലൊന്ന്’ എന്നാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയതിന് ശേഷം ആരോഗ്യപ്രവർത്തകർ പ്രതികരിച്ചത്.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

രാജ്യത്തുടനീളമുള്ള തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് സൂദ്. അദ്ദേഹം സൂദ് ചാരിറ്റി ഫൗണ്ടേഷൻ വഴി ധാരാളം നന്മകൾ ചെയ്യുന്നുണ്ട്. ‘അവശ്യ ഉപകരണങ്ങൾ ഉപയോഗിച്ച് അവശത അനുഭവിക്കുന്നവരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുക, ആരോഗ്യകരവും ഉൽപ്പാദനപരവുമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുക എന്നതാണ് സൂദ് ചാരിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.

Story highlights- Sonu Sood helps Bihar girl who was born with 4 legs and 4 arms