‘നസ്രിയ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്’- ഹൃദ്യമായ കുറിപ്പുമായി ഫഹദ് ഫാസിൽ

മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും 2014ലാണ് വിവാഹിതരായത്. കുടുംബങ്ങൾ തമ്മിലുള്ള ആലോചനയിലൂടെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. ഏഴുവർഷത്തെ ഒന്നിച്ചുള്ള യാത്രയിൽ തനിക്കായി നസ്രിയ ഒട്ടേറെ കാര്യങ്ങൾ നഷ്ടമാക്കി എന്ന് പങ്കുവയ്ക്കുകയാണ് ഫഹദ് ഫാസിൽ. വിശദമായൊരു കുറിപ്പിലൂടെയാണ് ഫഹദ് ഫാസിൽ ജീവിതത്തിൽ നസ്രിയ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് നടൻ പങ്കുവയ്ക്കുന്നത്.

ഈ സാഹചര്യത്തിൽ ഇതെഴുതുന്നത് ശരിയാണോ എന്നറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് മലയൻകുഞ്ഞ് എന്ന സിനിമയുടെ വിശേഷങ്ങളിലൂടെ നസ്രിയയെക്കുറിച്ച് ഫഹദ് ഫാസിൽ കുറിക്കുന്നത്. മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു പരിക്കിൽ നിന്നും ഭേദപ്പെട്ട വിശേഷമാണ് ഫഹദ് ഫാസിൽ പറയുന്നത്. ‘എന്റെ കലണ്ടറിൽ ലോക്ക്ഡൗൺ ആരംഭിച്ചത് മാർച്ച് 2 നാണ്. അതൊരു “അവസാനം” ആവേണ്ടതായിരുന്നു എന്നാണ് എന്റെ ഡോക്ടർമാർ പറഞ്ഞത്. വീഴ്ചയിൽ എന്റെ കയ്യുകൾ നിലത്ത് കുത്തിയതുകൊണ്ട് രക്ഷപ്പെട്ടു. വീഴ്ചയിൽ 80% ആളുകളും മറക്കുന്ന കാര്യമാണ് അത്. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. അതെനിക്ക് പുനർജ്ജന്മം ആയിരുന്നു’- ഫഹദ് കുറിക്കുന്നു.

മാലിക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സിനിമ ഒടിടി റിലീസ് നടത്താൻ തീരുമാനിച്ച വിവരവും നടൻ പങ്കുവയ്ക്കുന്നു. തിയേറ്റർ അനുഭവത്തിനായി ഒരുക്കിയ ചിത്രമായിരുന്നു മാലിക് എന്നും നടൻ പറയുന്നു. എന്നാൽ തിയേറ്റർ തുറക്കുംവരെ കാത്തിരിക്കാൻ വയ്യെന്നും നടൻ പറയുന്നു. നസ്രിയയെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങളാണ് പിന്നീട് ഫഹദ് ഫാസിൽ കുറിക്കുന്നത്.

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഏഴാം വാർഷികവും നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും അവൾക്കൊപ്പം ജീവിതം ആരംഭിച്ചതും എല്ലാം. ഞാൻ അവളോട് ഒരു കത്തും ഒരു മോതിരവും നൽകിയാണ് ഇഷ്ടം പറഞ്ഞത് . അവൾ യെസ് എന്ന് പറഞ്ഞിട്ടില്ല. പക്ഷേ, അവൾ നോ എന്നും പറഞ്ഞിട്ടില്ല! ബാംഗ്ലൂർ ഡെയ്‌സിനൊപ്പം മറ്റ് രണ്ട് ചിത്രങ്ങളും ഞാൻ അഭിനയിച്ചു. ഒരേസമയം മൂന്ന് സിനിമകൾ ഷൂട്ട് ചെയ്യുന്നത് ആത്മഹത്യാപരമാണ്. ബാംഗ്ലൂർ ഡെയ്‌സ് ചിത്രീകരണത്തിലേക്ക് മടങ്ങിവരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നസ്രിയയുടെ ചുറ്റും ജീവിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു.

Read More: ‘വാര്യരേ, നീയിത് കണ്ടോ?’- രസകരമായ ചിത്രവുമായി പൂർണിമ

തന്നെ തിരഞ്ഞെടുത്തതിന് നസ്രിയക്ക് ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു. ഞങ്ങൾ വിവാഹിതരായി ഏഴു വർഷമായി. ഇപ്പോൾ പോലും, ഞാൻ ടിവി റിമോട്ട് ബാത്ത്റൂമിൽ മറന്നുവയ്ക്കുമ്പോൾ അതേ ദൃഡനിശ്ചയത്തോടെ അവൾ ചോദിക്കുന്നു ‘നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരം?’. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി കഴിയുന്നു. നസ്രിയയ്ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് നേടിയതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്.- ഫഹദ് കുറിക്കുന്നു.

Story highlights- fahad fazil facebook post