വരവായി നീ…അതിമനോഹരമായി പാടി വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും; ശ്രദ്ധനേടി ‘സാറാസി’ലെ ഗാനം

അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡ് ആന്റണി ചിത്രമാണ് സാറാസ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ സംഗീതാസ്വാദകരുടെ ഹൃദയം കവരുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന വിഡിയോ ഗാനം. ‘വരവായി നീ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ്. ജോ പോളിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നല്കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ ഗാനവും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. മേലെ വിണ്ണിന്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവർ തന്നെയാണ് ഗാനത്തിലെ മുഖ്യ ആകർഷണവും.

Read also: 43 തവണ കൊവിഡ് പോസിറ്റീവായി; 305 ദിവസം നീണ്ട ചികിത്സയും- ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ്

ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. അന്ന ബെന്‍ തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണവും. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ജൂലൈ അഞ്ചിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

നിരവധി ഹിറ്റുകള്‍ മലയാളികൾക്ക് സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍ എന്നിവരുമാണ് നിർവഹിക്കുന്നത്.

Story highlights: Jude Anthany Joseph Sara’s Varavayi Nee