അടിപൊളി നൃത്തത്തിനിടെയിലും എന്തൊരു കരുതലാണ് ഈ കുഞ്ഞുമിടുക്കന്; വൈറലായൊരു ഡാൻസ് വിഡിയോ

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള പല ചിത്രങ്ങൾക്കും വിഡോകൾക്കും കാഴ്ചക്കാർ ഏറെയാണ്. കൗതുകത്തിനപ്പുറം ചിരിയും ചിന്തയും നിറച്ചുകൊണ്ടാണ് പല വിഡിയോകളും വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധ നേടുകയാണ് ഒരു കുഞ്ഞുമോന്റെ ഡാൻസ് വിഡിയോ. തെരുവിലെ ചെളിയിൽ നിന്നുകൊണ്ട്‍ വളരെ രസകരമായാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. നൃത്തത്തിനപ്പുറം മുഖത്ത് നിന്നും മാസ്ക് മാറ്റാതെനിന്നുകൊണ്ടുള്ള ഈ കുഞ്ഞിന്റെ കരുതലിനും മികച്ച അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവനീഷ് ശർമ്മയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘ആരും കാണുന്നില്ല എന്ന് കരുതി എല്ലാം മറന്ന് നൃത്തം ചെയ്യുക, വേദനിപ്പിക്കാതെ സ്നേഹിക്കുക, ആരും കേൾക്കാനില്ലാത്തതുപോലെ പാടുക, സ്വർ​ഗമാണെന്ന് കരുതി ജീവിക്കുക’ എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: പ്രിയതമയോടുള്ള സ്നേഹം, ഉളിയിൽ കൊത്തിയത് 6000 പടികളുള്ള പാത; മനോഹരം ഈ പ്രണയകഥ

എന്തായാലും സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു ഈ വിഡിയോ. ഈ കുഞ്ഞുമോനെപോലെ എല്ലാം മറന്ന് നൃത്തം ചെയ്യാൻ പറ്റുക വലിയ ഭാഗ്യമെന്നാണ് പലരും കുറിയ്ക്കുന്നത്. ഈ നൃത്തത്തിനിടെയിലും മാസ്‌ക് ധരിക്കാൻ കാണിച്ച ഈ കുഞ്ഞുമോന്റെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്.

Story highlights:cute video of a little boy dancing goes viral