വാർധക്യം ബാധിച്ച ശരീരപ്രകൃതിയുമായി ജനിച്ചു, മറ്റുള്ളവർക്ക് പ്രചോദനമായ ജീവിതം; 18–ാം വയസിൽ അശാന്തി യാത്രയാകുമ്പോൾ…

July 22, 2021
ashnthi smith

ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, വണ്ടർ തുടങ്ങിയ ചിത്രങ്ങൾ കണ്ടവർക്ക് സുപരിചിതമായിരിക്കും ബെഞ്ചമിൻ ബട്ടൺ എന്ന രോഗാവസ്ഥ… വാർധക്യം ബാധിച്ച ശരീരപ്രകൃതിയും, കുഴിഞ്ഞ കണ്ണുകളും, നേർത്ത രോമങ്ങൾ നിറഞ്ഞ തലയുമായി ജനിക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ. ചികിത്സിച്ച് മാറ്റാൻ കഴിയാത്ത രോഗാവസ്ഥ ആയതിനാൽ ഇങ്ങനെ അവസാന കാലം വരെ ജീവിക്കേണ്ടി വരുന്ന ആളുകൾ. മാറ്റിനിർത്തലുകളും അവഗണയും നിറഞ്ഞ ജീവിതവുമായി കഴിയേണ്ടിവരുന്ന ഇത്തരം ആളുകളുടെ ജീവിതാവസ്ഥ കൃത്യമായി വരച്ചുകാണിച്ചിരുന്നു ഈ ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, വണ്ടർ എന്നീ ചിത്രങ്ങൾ.

വളരെ വിരളമായി മാത്രം കണ്ടുവരുന്ന ഈ രോഗാവസ്ഥയോടെ ജനിച്ചതാണ് അശാന്തി സ്മിത്ത്. പതിനെട്ടാം വയസിൽ അശാന്തി ജീവിതത്തോട് വിടപറയുമ്പോൾ അശാന്തമായിരുന്നു അവളുടെ ജീവിതയാത്ര അത്രയും. യുകെ വെസ്റ്റ് സസെക്‌സിലാണ് അശാന്തി ജനിച്ചത്. കഴിഞ്ഞ ജൂലൈ 17 ന് അശാന്തി മരിക്കുമ്പോൾ ഒരു പതിനെട്ട് കാരിയുടെ ശരീരപ്രകൃതി ആയിരുന്നില്ല അവൾക്ക്. ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന അകാല വാർധക്യം ബാധിക്കുന്ന രോഗാവസ്ഥയായിരുന്നു അശാന്തിയ്ക്ക്. എല്ലാവർക്കും ഓരോ വയസ് കൂടുമ്പോൾ അവൾക്ക് എട്ട് വയസുവരെ ഒരു വർഷം കൊണ്ട് കൂടിയിരുന്നു.

ശരീരത്തിന് വാർധക്യം ബാധിച്ചെങ്കിലും അവളുടെ മനസ് എപ്പോഴും ചെറുപ്പമായിരുന്നു. അതിന് പുറമെ ഈ രോഗാവസ്ഥയിലൂടെ കടന്ന് പോയപ്പോഴും തന്റെ ജീവിതം കൊണ്ട് നിരവധിപേർക്ക് പ്രചോദനം ആകാനും അവൾ മറന്നില്ല. ഏറെ മാറ്റിനിർത്തലുകളും അവഗണനകളും ഉണ്ടായിട്ടും അതിനെയെല്ലാം പുഞ്ചിരിയോടെ അവൾ നേരിട്ടുകൊണ്ടേയിരുന്നു. എന്നാൽ സന്ധിവാതവും, ഹൃദ്രോഗവും അവളെ മുറിപ്പെടുത്തി. ഇത് അവളുടെ ചലനത്തെ ബാധിച്ചു. എങ്കിലും ഇതിലൊന്നും തളരാതെ അവൾ മുന്നോട്ട് പോയി.

Read also:ബോളിവുഡ് ശൈലി തുടർന്ന് ഒമർ ലുലു; ശ്രദ്ധനേടി വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ ഒരുങ്ങിയ ‘മനസ്സിന്റെ ഉള്ളിൽ’

അവളുടെ അസാമാന്യ ബുദ്ധിശക്തിയും മനക്കരുത്തും മറ്റുളവർക്ക് വലിയ പ്രചോദനമായിരുന്നു. അതേസമയം വളരെ അപ്രതീക്ഷിതമായാണ് അവളെ മരണം കവർന്നത്. പാർക്കിൽ ചുറ്റിനടന്നുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയസ്തംഭനത്തിന്റെ രുപത്തിൽ മരണം അവളുടെ മുന്നിലെത്തുന്നത്.

Story highlights: ‘She touched hearts’- Teen with rare premature aging dies at 18