എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ- രസികൻ വിഡിയോയുമായി വിനയ് ഫോർട്ട്

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് മാലിക്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ഫഹദിന് പുറമെ വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവരാണ് മാലിക്കിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. വളരെ ഗൗരവകരമായ വിഷയമാണ് സിനിമ കൈകാര്യം ചെയ്തതെങ്കിലും ലൊക്കേഷനിൽ കളിചിരി മേളമായിരുന്നു.

ഡേവിഡ് എന്ന കഥാപാത്രമായി വിനയ് ഫോർട്ട് എത്തിയപ്പോൾ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തിയത്. മുൻപ് ഡേവിഡും റോസ്ലിനും കുടുംബമായി നൃത്തം ചെയ്യുന്ന ഒരു രസികൻ വിഡിയോ വിനയ് ഫോർട്ട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, നിമിഷയുടെ മറ്റൊരു കുസൃതി നിമിഷവുമായി എത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്.

‘എന്റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം’ എന്ന ക്യാപ്ഷനൊപ്പം അച്ഛൻ വേഷത്തിൽ എത്തിയ ആർ ജെ മുരുകനെ ഇടിക്കുന്ന നിമിഷയുടെ വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മേക്കിംഗിന്റെയും അഭിനേതാക്കളുടെ രൂപപകർച്ചയുടെയും അഭിനയ മികവിന്റെയും പേരിലാണ് മാലിക് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്. 

Read More: ‘അതിന് മിയക്കുട്ടി സിനിമേൽ ഇല്ലല്ലോ’; എം ജെയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടികുറുമ്പിയുടെ ഉത്തരം

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍,ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്.

Story highlights- vinay fort