ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഇങ്ങനെ പിസ്സ കഴിക്കാം; വൈറലായി ബഹിരാകാശത്ത് നിന്നൊരു വിഡിയോ

August 31, 2021

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. മനുഷന്യന്റെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതം. കണ്ണെത്താ ദൂരത്തെ കാഴ്ചകളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കാഴ്ചകളും പലപ്പോഴും ശദ്ധ ആകര്‍ഷിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് അന്താരാഷ്ട്ര ബഹികരാകാശ നിലയത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഒരു പിസ്സ പാര്‍ട്ടിയുടേതാണ് ഈ ദൃശ്യങ്ങള്‍. വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി.

Read more: ‘വെറുതെ ഒരു മനസുഖം’; ഗംഭീരമായി ചുവടുകള്‍വെച്ച് മീനൂട്ടി: വൈറല്‍ വിഡിയോ

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷനില്‍ ഒഴുകി നടക്കുന്ന പിസ്സ വിഡിയോയില്‍ കാണാം. ബഹിരാകാശ യാത്രികര്‍ ഇത് കഴിക്കാന്‍ ശ്രമിക്കുന്നതും പിസ്സ തയാറാക്കുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്. ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ് ആണ് അപൂര്‍വമായ ഈ കാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Story highlights: Astronauts’ ‘floating pizza party’ on International Space Station