കേന്ദ്രകഥാപാത്രമായി ഇന്ദ്രന്‍സ്; ത്രില്ലര്‍ ചിത്രം സൈലന്റ് വിറ്റ്‌നസ് പ്രേക്ഷകരിലേക്ക്

അഭിനയമികവു കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന നടനാണ് ഇന്ദ്രന്‍സ്. അടുത്തിടെ താരത്തിന്റേതായി പ്രേക്ഷകരിലേക്കെത്തിയ #ഹോം എന്ന ചിത്രവും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി റിലീസിങ്ങിനൊരുങ്ങുന്നു. സൈലന്റ് വിറ്റ്‌നെസ് എന്നാണ് ചിത്രത്തിന്റെ പേര്.

അനില്‍ കാരക്കുളം സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഫീല്‍ ഫ്‌ളയിങ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: പ്രണയാര്‍ദ്ര ഭാവങ്ങളില്‍ വിജയ് സേതുപതി; ശ്രദ്ധ നേടി തുഗ്ലക്ക് ദര്‍ബാറിലെ വിഡിയോ ഗാനം

മഹാനടനായ ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. 1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.

Story highlights: Indrans Thriller Movie Silent Witness to release