പ്രണയാര്‍ദ്ര ഭാവങ്ങളില്‍ വിജയ് സേതുപതി; ശ്രദ്ധ നേടി തുഗ്ലക്ക് ദര്‍ബാറിലെ വിഡിയോ ഗാനം

August 25, 2021
Vijay Sethupathi  Tughlaq Durbar Kaami Kaami Video Song

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്നു താരം. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഏറെ ജനകീയനുമാണ് വിജയ് സേതുപതി. വെള്ളിത്തിരയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പോലും ശ്രദ്ധ നേടാറുണ്ട്.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക്ക് ദര്‍ബര്‍. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു വിഡിയോ ഗാനം. പ്രണായര്‍ദ്ര ഭാവങ്ങളിലുള്ള വിജയ് സേതുപതിയെയാണ് ഗാനരംഗത്ത് കാണാനാവുക. കര്‍ക്കിയുടേതാണ് ഗാനത്തിലെ വരികള്‍. ഗോവിന്ദ് വസന്തമയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗോവിന്ദ് വസന്തയും സ്വസ്തിക സ്വാമിനാഥനും ചേര്‍ന്നാണ് ആലാപനം.

Read more: ‘മലയാളി പൊളിയാണ് ചങ്കാണ് മലയാളി…’; ഗംഭീര റാപ്പ് പ്രകടനവുമായി അസീസിക്കയും ടീമേട്ടനും

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാലാജി തരണീതരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മം ഇഴചേര്‍ത്ത ഫാന്റസി ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. വിജയ് സേതുപതിക്കൊപ്പം പാര്‍ത്ഥിപന്‍, റാഷി ഖന്ന, മഞ്ജിമ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് നിര്‍മാണം.

SStory highlights: Vijay Sethupathi  Tughlaq Durbar Kaami Kaami Video Song