‘മലയാളി പൊളിയാണ് ചങ്കാണ് മലയാളി…’; ഗംഭീര റാപ്പ് പ്രകടനവുമായി അസീസിക്കയും ടീമേട്ടനും

August 24, 2021
Rap Performance Flowers Star Magic Bineesh Bast

റാപ്പ് സംഗീതം നാളുകള്‍ക്ക് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു മലയാളം റാപ്പ് ഗാനങ്ങളും ഇക്കാലത്ത് സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാറുണ്ട്. മലയാളത്തില്‍ ഗംഭീര റാപ് പ്രകടനവുമായി അതിശയിപ്പിക്കുകയാണ് അസീസ് നെടുമങ്ങാടും ബിനീഷ് ബാസ്റ്റിനും.

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലായിരുന്നു അസീസിക്കയുടേയും ടീമേട്ടന്റേയും ഗംഭീര റാപ് പ്രകടനം. മലയാളി പൊളിയാണ് ചങ്കാണ് മലയാളി… എന്ന റാപ് ഗാനം പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ടീമേ.. എന്ന് അഭിസംബോധന ചെയ്യുന്ന ബിനീഷ് ബാസ്റ്റിന്‍ ഫ്‌ളവേഴ്‌സ് സ്റ്റാര്‍മാജിക്കിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ടീമേട്ടനായി. രസകരമായ കൗണ്ടറുകളിലൂടെ അസീസ് നെടുമങ്ങാട് എന്ന കലാകാരന്‍ പ്രിയപ്പെട്ട അസീസിക്കയുമായി. ഇരുവരുടേയും റാപ് പ്രകടനം സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ്.

Read more: മധു ബാലകൃഷ്ണനോട് ചേര്‍ന്ന് ആ ഗംഭീര ഗാനം മേഘ്‌ന പാടി; ഏറ്റെടുത്ത് പ്രേക്ഷകരും

ഓരോ എപ്പിസോഡിലും ഏറെ രസകരമായ നിമിഷങ്ങളാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പ്രേക്ഷകര്‍ക്കായി സമ്മാനിയ്ക്കുന്നത്. രസകരമായ കൗണ്ടറുകളും വേഷപ്പകര്‍ച്ചകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമെല്ലാം ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിന്റെ ആകര്‍ഷണങ്ങളാണ്. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളും കൈയി നേടുകയാണ് ഗംഭീരമായ പ്രകടനങ്ങളിലൂടെ.

Story highlights: Rap Performance Flowers Star Magic Bineesh Bastin and Azees Nedumangad