‘ലോട്ടറിയടിച്ച ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്..’; 75 ലക്ഷത്തിന്റെ ഭാഗ്യവാനെ തേടി നിത്യ മേനോൻ- വിഡിയോ

August 4, 2022

മലയാളികളുടെ പ്രിയ നടിയാണ് നിത്യ മേനോൻ. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് നടി. ’19 (1) (a)’ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ വേഷമിട്ടത്. ചിത്രം വിജയകരമായി മുന്നേറുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകൻ. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്.

‘മീൻ ചേട്ടന്റെ കൂടെസിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യം … എനിക്കേറ്റവും ഇഷ്ടപ്പെട്ട പഴംപൊരി കഴിക്കുന്നു, മുന്നിൽ മീൻകളുമുണ്ട്. സംഭാഷണം ഇതാണ് – 75 ലക്ഷത്തിന്റെ ലോട്ടറി (ലോട്ടറി ചേട്ടൻമാരുടെ കട തൊട്ടടുത്താണ്) മീൻ ചേട്ടന് അടിച്ചുവെന്ന അഭ്യൂഹമുണ്ട്. ലോട്ടറി അടിച്ച ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ ആവേശഭരിതയാകുന്നു.. അദ്ദേഹം അത് പൂർണ്ണമായും നിഷേധിക്കുന്നു …’- നിത്യ മേനോൻ കുറിക്കുന്നു.

അതേസമയം, ഇന്ദു വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ’19 (1) (a)’ . ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. വളരെ കാലിക പ്രസകതമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Read aLSO: “ഇത് തിലകൻ ചേട്ടൻ തന്നെ..”; രൂപം കൊണ്ടും പ്രകടനം കൊണ്ടും തിലകനെ അനുസ്‌മരിപ്പിച്ച് ഷമ്മി തിലകൻ

അതേസമയം, കോളാമ്പി, ആറാം തിരുകൽപ്പന എന്നെ ചിത്രങ്ങളാണ് നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളത്.

Story highlights- nithya menon funny video