ഗ്രാമത്തിലെ സ്‌കൂളിൽ ക്ലാസ്സെടുത്ത് നിത്യ മേനോൻ- വിഡിയോ

January 20, 2023

മലയാളത്തിന്റെ പ്രിയനായിക നിത്യ മേനോൻ തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകരുള്ള താരമാണ്. കൈനിറയെ ചിത്രങ്ങളുമായി വിവിധ ഭാഷകളിൽ സജീവമായ നിത്യ മേനോൻ സിനിമയ്ക്ക് പുറമെ ഒട്ടേറെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണ്. ഇപ്പോഴിതാ, ഗ്രാമത്തിലെ സ്‌കൂളിൽ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയാണ് നടി. തന്റെ പുതുവർഷം ആരംഭിച്ചത് എങ്ങനെയെന്നാണ് നടി പങ്കുവയ്ക്കുന്നത്.

ഒരു ഗ്രാമത്തിലെ സ്കൂൾ കുട്ടികളെ പഠിപ്പിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നിത്യ മേനോൻ. വിഡിയോയിൽ, നിത്യ മേനോൻ കുട്ടികൾക്ക് ഒരു കഥ വായിക്കുന്നതും അവർ അത് ആകാംക്ഷയോടെ കേൾക്കുന്നതും കാണാം.ഗ്രാമങ്ങളിലെ കുട്ടികൾ കൂടുതൽ സന്തോഷവാന്മാരാണെന്നും നിത്യ മേനോൻ കൂട്ടിച്ചേർത്തു.

Read Also: കല്യാണത്തിന് എത്തിയ യുവാക്കൾ അതിസാഹസികമായി ഒരു നായയെ രക്ഷപ്പെടുത്തുന്ന കാഴ്ച്ച, ശേഷം നായയ്ക്ക് കല്യാണത്തിന് ക്ഷണവും-വിഡിയോ

‘ഇത് എന്റെ പുതുവത്സര ദിനമായിരുന്നു .. കൃഷ്ണപുരം ഗ്രാമത്തിലെ സ്‌കൂളിലെ മിടുക്കന്മാരായ കൊച്ചുകുട്ടികളോടൊപ്പം.. തീർച്ചയായും എനിക്ക് അവരേക്കാൾ കൂടുതൽ അവിടെ നിന്ന് ലഭിക്കാൻ ഉണ്ടായിരുന്നു.. ഗ്രാമങ്ങളിലെ കുട്ടികൾ ഒരുപാട് സന്തോഷവാന്മാരാണ്. കൂടാതെ ഒരുപാട് ശിശുസഹജമായ .. എനിക്ക് എപ്പോഴും അവരുടെ ചുറ്റുപാടിൽ ഒരു വലിയ പ്രതീക്ഷ അനുഭവപ്പെടുന്നു… വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഗ്രാമീണജീവിതം’- നിത്യ മേനോൻ കുറിക്കുന്നു.

Story highlights- Nithya Menen teaches schoolkids