കല്യാണത്തിന് എത്തിയ യുവാക്കൾ അതിസാഹസികമായി ഒരു നായയെ രക്ഷപ്പെടുത്തുന്ന കാഴ്ച്ച, ശേഷം നായയ്ക്ക് കല്യാണത്തിന് ക്ഷണവും-വിഡിയോ

January 15, 2023

പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോൾ മനുഷ്യരും നായകളും തമ്മിലുള്ള സൗഹൃദത്തിനും സ്നേഹത്തിനും അടിവരയിടുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സുഹൃത്തിന്റെ കല്യാണത്തിന് എത്തിയ രണ്ട് യുവാക്കൾ വെള്ളപ്പാച്ചിലിൽ നിന്ന് ഒരു നായയെ രക്ഷിക്കുന്നതിന്റെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. അതിസാഹസികമായാണ് ഇരുവരും ചേർന്ന് നായയെ രക്ഷപ്പെടുത്തുന്നത്. അതിന് ശേഷം ഇരുവരും നായയെ സുഹൃത്തിന്റെ കല്യാണത്തിന് ക്ഷണിക്കാനും മറന്നില്ല.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Two young men save a dog