‘ധൈര്യമായിട്ട് പാടിക്കോ, ഞാൻ കോറസ് പാടാം’- അമ്മയ്‌ക്കൊപ്പം ‘കാവാലാ’ പാടി ഒരു കുഞ്ഞ്

November 18, 2023

രസകരവും കൗതുകം നിറഞ്ഞതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് നിഷ്‌കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകള്‍. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ, അമ്മയ്‌ക്കൊപ്പം പാട്ടുപാടാൻ ശ്രമിക്കുന്ന ഒരു കുരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. (toddler singing video)

ഹിറ്റ് ഗാനമായ കാവാലാ പാടുകയാണ് ‘അമ്മ. അമ്മയുടെ ഒക്കത്തിരുന്ന് ഓരോ വരിക്കും കുഞ്ഞ് കോറസ് പാടുന്നുണ്ട്. വളരെ രസകരമാണ് ഈ കാഴ്ച. അതീവ സന്തോഷത്തോടെ അമ്മയ്‌ക്കൊപ്പം രസകരമായി ആസ്വദിച്ച് പാടുകയാണ് കുരുന്ന്. നിരവധിപേരാണ് ഈ കാഴ്ച ഏറ്റെടുത്തത്.

Read also: ജീവിതം പ്രതിസന്ധിയിലാണോ? എങ്ങനെ വീണ്ടും ഒന്നിൽ നിന്നും തുടങ്ങാം..

അതേസമയം, കുട്ടികളുടെ കൗതുകകരമായ വിഡിയോകൾക്ക് നിരവധി ആരാധകരുണ്ടാകാറുണ്ട്. മുൻപ്, പാചക വിഡിയോകളിലൂടെ ഒരു കുഞ്ഞ് താരമായിരുന്നു. വ്യത്യസ്‌തവും രസകരവുമായ പാചക വിഡിയോകളുമായെത്തി സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കുട്ടി ഷെഫാണ് കോബെ. ഇതിനോടകം കുട്ടി കോബെയുടെ നിരവധി വിഡിയോകൾ വൈറലായികഴിഞ്ഞു. 

Story highlights- toddler singing video