വിമാനത്തില്‍ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് എയര്‍ഹോസ്റ്റസ്: വൈറല്‍ക്കാഴ്ച

Airhostess dancing video goes viral in Social Media

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തില്‍ ജനസ്വീകാര്യത നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ക്കാഴ്ചകള്‍ എന്ന് നാം വിശേഷിപ്പിയ്ക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഒരു നൃത്ത വിഡിയോ. വിമാനത്തിനുള്ളില്‍ ഗംഭീരമായി നൃത്തം ചെയ്യുന്ന ഒരു എയര്‍ഹോസ്റ്റസ് ആണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ നൃത്ത വിഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് എയര്‍ ഹോസ്റ്റസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും.

Read more: ഉറക്കമാണ് ഇവരുടെ മെയിന്‍: ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ചില അണിയറക്കാഴ്ചകള്‍

യാത്രക്കാരില്ലാത്ത വിമാനത്തിലായിരുന്നു എയര്‍ ഹോസ്റ്റസിന്റെ നൃത്തം. അയാത് എന്നാണ് ഈ എയര്‍ഹോസ്റ്റസിന്റെ പേര്. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ മാണികെ മഗേജ് ഹിതേ എന്ന ഹിറ്റ് ഗാനത്തിനാണ് അയാത് ചുവടുവെച്ചത്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ് വിമാനത്തിനുള്ളിലെ ഈ നൃത്തപ്രകടനം.

Story highlights: Airhostess dancing video goes viral in Social Media