‘വാൽകണ്ണെഴുതിയ മകരനിലാവിൽ..’- ലാസ്യഭാവങ്ങളിൽ അനു സിതാര

കഥാപാത്രങ്ങളേക്കാൾ നൃത്തത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനു സിതാര. സമൂഹമാധ്യമങ്ങളിൽ സജീവമായ അനു സിതാര നിരവധി നൃത്ത വിഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മറ്റൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. ‘വാൽക്കണ്ണെഴുതിയ..’ എന്ന ഗാനത്തിനാണ് മനോഹരമായ ഭാവങ്ങളും ചുവടുകളുമായി അനു സിതാര നൃത്തം ചെയ്യുന്നത്.

അതേസമയം,അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജീത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാനിലും നടി ഒരു പ്രധാന വേഷത്തിൽ മോഹൻലാലിനൊപ്പം എത്തുന്നുണ്ട്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിൽ എന്ന ചിത്രത്തിലും നടി വേഷമിടുന്നുണ്ട്. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയായത്.

https://www.instagram.com/reel/CUKH1fiAets/?utm_source=ig_web_copy_link

Read More: മെഡൽ നേടാൻ ട്രാക്കിലിറങ്ങി തപ്‌സി പന്നു; ‘രശ്മി റോക്കറ്റ്’ ട്രെയ്‌ലർ

ഇന്ദ്രജിത് സുകുമാരനും അനു സിതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അനുരാധ ക്രൈം നമ്പര്‍-59/2019 എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

Story highlights- anu sithara dancing with hit malayalam song