പിറന്നാള്‍ നിറവില്‍ ബിജു മേനോന്‍ ശ്രദ്ധ നേടി ലളിതം സുന്ദരം പോസ്റ്റര്‍

അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിക്കുന്ന താരമാണ് ബിജു മേനോന്‍. നിരവധിയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. പിറന്നാള്‍ നിറവിലാണ് താരം. നിരവധിപ്പേര്‍ ബിജു മേനോന് പിറന്നാള്‍ ആശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. താരത്തിനുള്ള പിറന്നാള്‍ സമ്മാനമായി ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

മധു വാര്യരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ‘ഇത് പോരെ അളിയാ…’; പാട്ട് വേദിയില്‍ ‘അളിയന്മാരുടെ’ ചില കുടുംബ വിശേഷങ്ങളും

അതേസമയം ബിജു മേനോന്‍ പ്രധാന കഥാപാത്രമായി എറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ആര്‍ക്കറിയാം ആണ്. കൊവിഡ് കാലമായതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തിയത്. പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സാനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്തത്. പാര്‍വതി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights: Biju Menon Lalitham Sundaram First Look poster