ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ബിനു അടിമാലി; ഈ ഡാന്‍സ് കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും

Binu Adimali Dance Performance on Flowers Star Magic

ചിരി വിരുന്നുമായി പ്രേക്ഷകരിലേക്കെത്തിയ പ്രിയതാരമാണ് ബിനു അടിമാലി. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലും ബിനു അടിമാലി സമ്മാനിയ്ക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്. രസകരമായ മാനറിസങ്ങളും സംസാര ശൈലിയുമെല്ലാം ബിനുവിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ് ബിനു അടിമാലിയുടെ രസകരമായ ഒരു ഡാന്‍സ് പ്രകടനം.

താരക്കൂട്ടങ്ങളുടെ കുസൃതിയും ഗെയിമും എല്ലാം നിറച്ച് ലോകമലയാളികള്‍ക്ക് മുന്നിലേയ്ക്കെത്തുന്ന പരിപാടിയാണ് ഫ്ളവേളഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക്. പരിപാടിയില്‍ ശ്രദ്ധ നേടാറുണ്ട് ബിനു അടിമാലിയുടെ രസകരമായ കൗണ്ടറുകള്‍. രസകരമായ ഈ കൗണ്ടറുകള്‍ തന്നെയാണ് സ്റ്റേജ് പെര്‍ഫോമെന്‍സുകളില്‍ ബിനു അടിമാലി എന്ന കലാകാരനെ വേറിട്ടുനിര്‍ത്തുന്നത്.

Read more: കുടുക്ക് പാട്ടിന് ചുവടുവെച്ച് അജു വര്‍ഗീസ്; ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ പേടിപ്പിച്ചാല്‍ മതി’യെന്ന് താരം

മിമിക്രി വേദികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയ താരമാണ് ബിനു അടിമാലി. പതിനഞ്ച് വര്‍ഷത്തിലേറെയായി താരം കലാരംഗത്ത് സജീവമായിത്തുടങ്ങിയിട്ട്. മിനിസ്‌ക്രീനില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ബിനു സിനിമയിലും ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ ഏറെയാണ്. തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ബിനു അടിമാലിയുടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബിനു അടിമാലി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

Story highlights: Binu Adimali Dance Performance on Flowers Star Magic