‘വാറുണ്ണി ആ പഴയ വാറുണ്ണിയല്ല’; എങ്ങനെ ചിരിക്കാതിരിക്കും ഈ പ്രകടനത്തിന് മുന്‍പില്‍

May 26, 2021
Binu Adimali as Varunni in Flowers Star Magic viral performance

വാറുണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. മൃഗയ എന്ന ചിത്രത്തില്‍ മമ്മൂട്ടി അനശ്വരമാക്കിയ വാറുണ്ണി എന്ന കഥാപാത്രം അത്രമേല്‍ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഐവി ശശി സംവിധാനം നിര്‍വഹിച്ച മൃഗയ 1989-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. നായാട്ടുകാരനായ വാറുണ്ണി വീണ്ടും പുനഃരവതരിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍.

സ്റ്റാര്‍ മാജിക്കിലെ സ്റ്റാറുകളിലൊന്നായ ബിനു അടിമാലിയാണ് വാറുണ്ണിയായി എത്തിയത്. വാറുണ്ണി എന്ന കഥാപാത്രത്തെ ഹാസ്യാവിഷ്‌കരിച്ചിരിക്കുകയാണ് സ്റ്റാര്‍ മാജിക്കില്‍. ബിനു അടിമാലിയുടെ വേഷപ്പകര്‍ച്ചയും കൈയടി നേടുന്നു. രസകരങ്ങളായ കൗണ്ടറുകളാണ് സ്റ്റാര്‍ മാജിക്കിലെ വാറുണ്ണിയുടെ മറ്റൊരു ആകര്‍ഷണം.

Read more: കണ്ണുകളെ വിശ്വസിക്കാനാവാതെ രുദ്രയുടെ പ്രകടനം; അമ്പരന്ന് മിടുമിടുക്കി വേദി, വീഡിയോ

അതേസമയം ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരങ്ങളായ കൗണ്ടറുകളും തകര്‍പ്പന്‍ ഗെയിമുകളുടെ ആവേശവുമെല്ലാം പ്രേക്ഷകരുടെ പ്രീതി നേടുന്നു. സ്റ്റാര്‍ മാജിക്കില്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട് ബിനു അടിമാലിയുടെ രസകരമായ കൗണ്ടറുകള്‍. രസകരമായ ഈ കൗണ്ടറുകള്‍ തന്നെയാണ് സ്റ്റേജ് പെര്‍ഫോമെന്‍സുകളില്‍ ബിനു അടിമാലി എന്ന കലാകാരനെ വേറിട്ടുനിര്‍ത്തുന്നത്. ഉത്തരംമുട്ടിയ്ക്കുന്ന, ചിരി നിറയ്ക്കുന്ന ബിനുവിന്റെ രസകരമായ കൗണ്ടറുകള്‍ സ്റ്റാര്‍ മാജിക് വേദിയിലും കൈയടി നേടുന്നു.

Story highlights: Binu Adimali as Varunni in Flowers Star Magic viral performance