വടക്കൻ വീരഗാഥയിൽ ചന്തുവിന് ചേല് പകർന്നു; പ്രശസ്ത വസ്ത്രാലങ്കാര കലാകാരൻ നടരാജൻ അന്തരിച്ചു

പ്രശസ്ത വസ്ത്രാലങ്കാര കലാകാരൻ നടരാജൻ അന്തരിച്ചു. മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള വടക്കൻ വീരഗാഥയിൽ മമ്മൂട്ടിക്ക് വസ്ത്രാലങ്കാരം ഒരുക്കി ദേശീയ പുരസ്കാരം നേടിയ കലാകാരനാണ് നടരാജൻ. അന്തരിച്ച കലാസംവിധായകൻ കൃഷ്ണമൂർത്തിയുടെ മേൽനോട്ടത്തിൽ ഒരുങ്ങിയതിനാൽ ഇരുവർക്കുമായി ദേശീയ പുരസ്കാരം വീതിക്കപ്പെട്ടിരുന്നു.

വിവിധ ഭാഷകളിലായി എണ്ണൂറോളം ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട് നടരാജൻ. ചരിത്ര സിനിമകളിലായിരുന്നു നടരാജൻ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നത്. സംവിധായകൻ ഹരിഹരന്റെ എല്ലാ ചിത്രങ്ങൾക്കും നടരാജനായിരുന്നു വസ്ത്രാലങ്കാരം നിർവഹിച്ചത്.

Read More: 22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ; റെക്കോർഡിൽ ഇടംനേടി ഒരു ആറുവയസുകാരി- വിഡിയോ

ഹരിഹരൻ സംവിധാനം ചെയ്ത കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെയും വസ്ത്രാലങ്കാരം നിർവഹിച്ചത് നടരാജനായിരുന്നു.

Story highlights- costume designer nataran passed away