ദൃശ്യചാരുതയില്‍ ‘എന്‍കൗണ്ടര്‍ വിത് എക്‌സ്’; മികച്ച പ്രതികരണം നേടി രണ്ടാം ഭാഗവും

ENCOUNTER WITH EX - A Break Up S

വെബ് സീരീസ് എന്ന വാക്ക് പുതുതലമുറയ്ക്ക് അപരിചിതമല്ല. സിനിമകള്‍ പോലെ തന്നെ വെബ്‌സീരീസുകള്‍ക്കും ഇക്കാലത്ത് സ്വീകാര്യത ഏറെയാണ്. അന്യ ഭാഷാ വെബ് സീരീസുകളാണ് ആദ്യ കാലങ്ങളില്‍ ശ്രദ്ധ നേടിയിരുന്നതെങ്കിലും നിലവില്‍ മലയാളത്തില്‍ പ്രേക്ഷകരിലേക്കെത്തുന്ന വെബ്‌സീരീസുകളും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിത്തുടങ്ങി.

സൈബര്‍ ഇടങ്ങളിലെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ച മലയാളം വെബ്‌സീരീസ് ആണ് എന്‍കൗണ്ടര്‍ വിത് എക്‌സ്. ആദ്യ ചാപ്റ്റര്‍ തന്നെ ശ്രദ്ധ നേടിയ വെബ് സീരീസിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്കെത്തി. മികച്ച ആസ്വാദനവിരുന്ന് തന്നെയാണ് എന്‍കൗണ്ടര്‍ വിത് എക്‌സിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

Read more: ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ അവോക്കാഡോ ടോസ്റ്റ്

അച്യുതനാണ് എന്‍കൗണ്ടര്‍ വിത് എക്‌സ് എന്ന വെബ്‌സീരീസിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വഹിക്കുന്നതും. അഭിജിത് മൂവാറ്റുപുഴ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് മൂവാറ്റുപുഴയാണ് വെബ് സീരീസിന്റെ നിര്‍മാണം. വെബ് സീരീസിലെ മനോഹരമായ സംഗീതവും മറ്റൊരു ആകര്‍ഷണമാണ്. പ്രണയത്തിന്റേയും പ്രണയനഷ്ടത്തിന്റേയും സൗഹൃദത്തിന്റേയും ആഴവും പരപ്പുമെല്ലാം പ്രതിഫലിപ്പിച്ചിരിക്കുന്നു ഈ വെബ് സീരീസില്‍. അച്യുതന്‍, ധനശ്രീ, മനൂപ് മോഹന്‍, ആതിര കല്ലിങ്കല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Story highlights: ENCOUNTER WITH EX – A Break Up Story Web Series