13 ഹൊറർ ചിത്രങ്ങൾ പത്തുദിവസത്തിനുള്ളിൽ കണ്ടാൽ ലഭിക്കുന്നത് ആകർഷകമായ തുക; വേറിട്ടൊരു ഓഫറുമായി കമ്പനി

വ്യത്യസ്തമായ ഒട്ടേറെ ചലഞ്ചുകൾ കണ്ടിട്ടില്ലേ? അത്തരത്തിൽ വ്യത്യസ്തതകൊണ്ട് ശ്രദ്ധനേടുകയാണ് അമേരിക്കയിലെ ഒരു ഫിനാൻസ് കമ്പനിയുടെ ഓഫർ. ഒരു ചലഞ്ച് എന്നതിലുപരി ഗവേഷണത്തിന്റെ ഭാഗമായാണ് ഈ കമ്പനി വ്യത്യസ്തമായ ഒരു ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. ചെയ്യേണ്ടത് ഇത്രമാത്രം. പത്തുദിവസംകൊണ്ട് 13 ഹൊറർ ചിത്രങ്ങൾ കാണണം.

നിസാരമെന്ന് കരുതാമെങ്കിലും അത്രയധികം ഹൊറർ ചിത്രങ്ങൾ 10 ദിവസംകൊണ്ട് കാണുന്നത് ചിലപ്പോൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. എന്നാൽ, ഇങ്ങനെ സിനിമകൾ കാണാൻ തയ്യാറാകുന്ന ഓരോ വ്യക്തിക്കും 1300 ഡോളറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബറിലാണ് വ്യത്യസ്തമായ ഈ സിനിമാ പ്രദർശനം നടക്കുന്നത്.

ഇങ്ങനെയൊരു ഓഫർ കമ്പനി മുന്നോട്ട് വെയ്ക്കുന്നതിന്റെ കാരണവും വ്യത്യസ്തമാണ്. ഓരോ സിനിമകളുടെയും ബജറ്റ് അതിന്റെ ലക്ഷ്യത്തെ കൂടുതൽ സഹായിക്കുന്നുണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. അതായത് സിനിമയുടെ ബജറ്റ് കൂടുന്നതിനനുസരിച്ച് ആളുകളെ ഭയപ്പെടുത്തുന്നതും അല്ലെങ്കിൽ ഹൊറർ ചിത്രമെന്ന നിലയിൽ കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുമോ എന്ന പഠനമാണ് കമ്പനി നടത്തുന്നത്.

Read More: ‘തൽപരകക്ഷിയല്ല..’- വർഷങ്ങൾക്ക് ശേഷം ഡാൻസ് മാസ്റ്റർ വിക്രമും വസുമതിയും കണ്ടുമുട്ടിയപ്പോൾ- വിഡിയോ

‘ഹൊറർ മൂവി ഹാർട്ട് റേറ്റ് അനലിസ്റ്റ്’ എന്നാണ് ഈ പഠനത്തിന്റെ പേര്. എന്നാൽ, അമേരിക്കയിലുള്ള പതിനെട്ടു വയസു പൂർത്തിയായവർക്ക് മാത്രമേ ഈ പഠനത്തിന്റെ ഭാഗമാകാൻ അവസരമുള്ളു. സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ് പാർട്ട് 2, കാൻഡിമാൻ, ഇൻസിഡിയസ്, ബ്ലെയർ വിച്ച് പ്രോജക്റ്റ്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദി പർജ്, ഹാലോവീൻ, പാരനോർമൽ ആക്റ്റിവിറ്റി, അനബെല്ലെ എന്നീ ചിത്രങ്ങളാണ് പഠനത്തിനായി പ്രദർശിപ്പിക്കുന്നത്.

Story highlights- horror movie challenge