നേരിയ ആശ്വാസം; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി

Lowest rise in daily Covid cases in 215 day

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം ജാഗ്രതയോടെ തുടരേണ്ടിയിരിക്കുന്നു.

എന്നാല്‍ പ്രതിദിനം രേഖപ്പെടുത്തുന്ന കൊവിഡ് കേസുകളിലെ കുറവ് നേരിയ ആശ്വാസം പകരുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 26,041 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.

Read more: മുപ്പതിനായിരത്തിലും അധികം വിലയുള്ള മുന്തിരിക്കുല; രുചിയിലും കേമന്‍

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,99,620 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 191 ദിവസത്തിനിടെയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സജീവ രോഗികളുടെ എണ്ണമാണ് ഇത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.89 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 276 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 29,621 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് മുക്തരായത്. 3,29,31,972 പേര്‍ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്. 97.78 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: India Records 26,041 Fresh Cases, 276 Deaths