ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,263 പേര്‍ക്ക്

new Covid cases reported in Kerala

രാജ്യത്ത് വിട്ടൊഴിയാതെ കൊവിഡ് പ്രതിസന്ധി. പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പ്രകാരം 43,263 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചു.

രാജ്യത്താകെ ഇതുവരെ 3,31,39,981 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,93,614 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.19 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 40,567 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി.

Read more: ട്വി20; ഉപദേശകനായി ധോണി ഇന്ത്യന്‍ ടീമില്‍

കഴിഞ്ഞ ഒരു ദിവസത്തിനിടെ 338 കൊവിഡ് മരണങ്ങളും ഇന്ത്യയില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകെ 4,41,749 പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. നിലവില്‍ 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: India Reports 43,263 new Covid cases