ട്വി20; ഉപദേശകനായി ധോണി ഇന്ത്യന്‍ ടീമില്‍

September 9, 2021
Mahendra Singh Dhoni returns as a mentor in Indian Cricket Team

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയുടെ സേവനം ടീമിന് വേണ്ടി തുടരും. ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉപദേശകനായിരിക്കും എം എസ് ധോണി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആറ് ട്വി20 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച നായകനാണ് എം എസ് ധോണി. വീണ്ടും താരം ടീമിന്റെ ഭാഗമാകുമ്പോള്‍ ആരാധക പ്രതീക്ഷയും ചെറുതല്ല. നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയാണ് വരാനിരിയ്ക്കുന്ന ട്വി20.

Read more: കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും: അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് മത്സരങ്ങള്‍. ഒമാനും യുഎഇയുമാണ് മത്സരവേദികള്‍. വിരാട് കോലിയാണ് നായകന്‍. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമ്മി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍. ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story highlights: Mahendra Singh Dhoni returns as a mentor in Indian Cricket Team