കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും: അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

September 9, 2021
Prithviraj Sukumaran And Nayanthara Gold movie

നേരം, പ്രേമം എന്നീ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ഗോള്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗോള്‍ഡിന് തുടക്കം കുറിച്ച കാര്യം പൃഥ്വിരാജ് സുകുമാരനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ആലുവയില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിയ്ക്കുന്നത്. പൃഥ്വിരാജ് സുകുമാരനും നയന്‍താരയ്ക്കും ഒപ്പം അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ വര്‍ഷം ഫഹദ് ഫാസിലിനെ നായകനാക്കി പാട്ട് എന്നൊരു സിനിമയും അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു.

Read more: പുരപ്പുറം കാന്‍വാസായി; വിരിഞ്ഞത് മമ്മൂട്ടിയുടെ ഗംഭീര ചിത്രവും: വൈറല്‍ വിഡിയോ

അതേസമയം പൃഥ്വിരാജിന്റേതായി ബ്രോ ഡാഡി എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ ഒരു മുഴിനീള കഥാപാത്രമായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാലൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights: Prithviraj Sukumaran And Nayanthara Gold movie