പുരപ്പുറം കാന്‍വാസായി; വിരിഞ്ഞത് മമ്മൂട്ടിയുടെ ഗംഭീര ചിത്രവും: വൈറല്‍ വിഡിയോ

September 8, 2021
Sujith draws a picture of Mammootty on the terrace

വീടിന്റെ ടെറസ് കാന്‍വാസാക്കി മാറ്റിയ സുജിത് എന്ന യുവാവ് സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സുജിത് പുരപ്പുറം കാന്‍വാസാക്കി അതില്‍ മമ്മൂട്ടിയുടെ ചിത്രം വരച്ചത്. അഴിയന്നൂര്‍ സ്വദേശിയാണ് സുജിത്.

സെപ്റ്റംബര്‍ ഏഴിനായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയതും. പലരും തങ്ങളുടെ ക്രിയേറ്റവിറ്റികള്‍ പ്രയോജനപ്പെടുത്തി മഹാനടന് ആശംസകള്‍ നേര്‍ന്നു. സുജിത്തിന്റെ രചനാ പാഠവത്തിനും കൈയടി നല്‍കിയിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

Read more: ഉപേക്ഷിക്കപ്പെട്ട വാക്‌സിന്‍ കുപ്പികള്‍ക്കൊണ്ട് ഒരുക്കിയ അലങ്കാര വിളക്ക്: വൈറലായി ചിത്രങ്ങള്‍

സുഹൃത്തുക്കളും സുജിത്തിന്റെ സഹായത്തിനെത്തിയപ്പോള്‍ പിറന്നത് മമ്മൂട്ടിയുടെ ഗംഭീര ചിത്രമാണ്. ഏകദേശം നാല് ദിവസങ്ങള്‍ എടുത്തു ഈ പെയിന്റിങ് പൂര്‍ത്തീകരിക്കാന്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് സുജിത്. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ വേറിട്ടൊരു സമ്മാനം മമ്മൂട്ടിയ്ക്കായി ഒരുക്കിയതും.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Story highlights: Sujith draws a picture of Mammootty on the terrace