lakshya

‘നമ്പർ 7’; ധോണിക്കായി ബ്രാവോയുടെ പിറന്നാൾ പാട്ട്- വീഡിയോ

June 29, 2020

എം എസ് ധോണിയുടെ പിറന്നാൾ പ്രമാണിച്ച് ഒരാഴ്ച മുൻപ് തന്നെ ആരാധകരും ക്രിക്കറ്റ് ലോകവും ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആശംസകളും പാട്ടുകളുമൊക്കെയായി ജൂലൈ ഏഴിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ ഡ്വെയിൻ ബ്രാവോ ധോണിക്കായി ഒരു പാട്ടൊരുക്കിയിരിക്കുകയാണ്.

‘നമ്പർ 7’ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന്റെ ടീസർ ബ്രാവോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ധോണിയുടെ കരിയർ വിജയങ്ങളൊക്കെ പാട്ടിൽ നിറയുന്നു.

Read More: ‘അച്ഛനും, മക്കളും, കൊച്ചുമക്കളും’- മൂന്നു തലമുറയുടെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ

മുപ്പത്തിയൊമ്പതാം പിറന്നാളാണ് ധോണി ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം ഐ പി എല്ലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരവിനൊരുങ്ങുകയായിരുന്നു ധോണി. എന്നാൽ കൊവിഡ്-19 പ്രതിസന്ധി കാരണം നീളുകയാണ്.

Story highlights-birthday special song for m s dhoni by dwayne bravo