അഭിനയമികവില്‍ ജയസൂര്യ; ആകാംക്ഷ നിറച്ച് സണ്ണി ട്രെയ്‌ലര്‍

Jayasurya Ranjith Sankar Movie Sunny Official Trailer

സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും മുന്‍പേ ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം സണ്ണിയുടെ ട്രെയ്‌ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. ജയസൂര്യ മാത്രമാണ് ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രഞ്ജിത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ട്രെയ്‌ലറിലേത് പോലെ തന്നെ സിനിമയിലും സ്‌ക്രീനില്‍ വരുന്ന ഏക കഥപാത്രവു ജയസൂര്യ ആണ്. ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരു വ്യക്തിയുടെ ചില വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം എന്ന സുചന ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്.

Read more: ഒരു ഓവറില്‍ ആറ് സിക്‌സ്; ആ ഗംഭീര പ്രകടനം രസകരമായി പുനഃസൃഷ്ടിച്ച് യുവരാജ് സിംഗ്; അഭിനയം എങ്ങനെയുണ്ട് എന്നും താരം

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ആമസോണ്‍ പ്രൈമിലൂടെ സെപ്റ്റംബര്‍ 23 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനവും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Jayasurya Ranjith Sankar Movie Sunny Official Trailer