‘സണ്ണി’യായി ജയസൂര്യയുടെ പകര്‍ന്നാട്ടം; ശ്രദ്ധ നേടി മേക്കിങ് വിഡിയോ

September 27, 2021

അഭിനയമികവുകൊണ്ട് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ താരമാണ് ജയസൂര്യ. അവതരിപ്പിക്കുന്ന ഓരോ കഥപാത്രങ്ങളേയും താരം പരിപൂര്‍ണതയിലെത്തിക്കുന്നു. നിരവധിയാണ് ജയസൂര്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. താരം കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം സണ്ണി ആണ്.

കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യമായതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ ജയസൂര്യ ഗംഭീരമാക്കി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ശ്രദ്ധ ആകര്‍ഷിക്കുകയാണ് സണ്ണിയുടെ മേക്കിങ് വിഡിയോ.

Read more: ‘നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ..’; ഹൃദയംതൊട്ട് പാടി ദേവ്നയും ശ്രീനന്ദും- വിഡിയോ

രഞ്ജിത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ക്രീനില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഏക കഥാപാത്രവും ജയസൂര്യയുടേതാണ്. ഇതുതന്നെയാണ് സണ്ണി എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരു വ്യക്തിയുടെ ചില വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങളും ചിത്രത്തില്‍ പ്രതിഫലിക്കുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Making of Sunny Behind The Scenes Jayasurya