പുലിമുരുകന് ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചു കാണില്ല; വൈറലായി ആനിമേഷന്‍ വിഡിയോ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയുണ്ട്. രസകരമായ ഒരു ആനിമേഷന്‍ വിഡിയോ. പുലിമുരുകന്‍ എന്ന ചിത്രത്തിലെ പുലിവേട്ടയെ ഓര്‍മപ്പെടുത്തുന്നതാണ് ഈ വിഡിയോ.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് പുലിമുരുകന്‍. മികച്ച പ്രേക്ഷക സ്വീകാര്യത ചിത്രം നേടുകയും ചെയ്തു. വൈശാഖ് സംവധാനം ചെയ്ത ചിത്രത്തിലെ പല രംഗങ്ങളും ഇന്നും പ്രേക്ഷക മനസ്സുകളിലുണ്ട്. ചിത്രത്തിലെ പുലി വേട്ടയുടെ രംഗം രസകരമായ രീതിയില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ആനിമേഷന്‍ വിഡിയോയില്‍.

Read more: മുപ്പതിനായിരത്തിലും അധികം വിലയുള്ള മുന്തിരിക്കുല; രുചിയിലും കേമന്‍

ആനിമേഷനിലൂടെ ആ കഥയെ മറ്റൊരു തരത്തില്‍ ദൃശ്യവത്കരിച്ചിരിക്കുകയാണ് അജു മോഹന്‍ എന്ന മിടുക്കന്‍. പുപ്പുലി എന്ന പേരില്‍ പുറത്തിറങ്ങിയ ആനിമേഷന്‍ വിഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഈ ആനിമേഷന്‍ വിഡിയോയിലെ പ്രധാന ആകര്‍ഷണം.

കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയാറാക്കിയ ഈ വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. മുന്‍പ് മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.

Story highlights: Pulimurukan Climax Recreated Animation Video