കലയും ചിരിയും കൈകോർക്കുന്ന കോമഡി ഉത്സവത്തിന് കൊടിയേറ്റ്

ലോകമലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കോമഡി ഉത്സവത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് കൊടിയേറുകയാണ്. അതേ, ഇടവേളയ്ക്ക് ശേഷം നിങ്ങളുടെ സ്വീകരണ മുറികളെ ആവേശ കൊടുമുടിയിൽ എത്തിക്കാൻ കോമഡി ഉത്സവം എത്തുന്നു. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 നാണ് വിസ്മയക്കാഴ്ചകളുമായി ഫ്‌ളവേഴ്‌സ് ടി വിയിൽ കോമഡി ഉത്സവത്തിന്റെ വരവ്.

ലോകടെലിവിഷൻ പ്രേക്ഷകരെ പോലും വിസ്മയിപ്പിച്ച പരിപാടിയാണ് കോമഡി ഉത്സവം. ചിരിവേദിയെന്നതിലുപരി കലയും കഴിവും മാറ്റുരയ്ക്കുന്ന വേദിയിലൂടെ വിജയം കൊയ്തവരും, പ്രസിദ്ധി നേടിയവരും നിരവധിയാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്ന കലാകാരന്മാർക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യവും കോമഡി ഉത്സവത്തിനുണ്ട്.

പുത്തൻ മുഖവുമായാണ് ഇത്തവണ കോമഡി ഉത്സവം എത്തുന്നത്. ജനപ്രിയ നടി രചന നാരായണൻകുട്ടിയാണ് ഇത്തവണ ചിരി കപ്പലിന്റെ അമരത്ത്. അതോടൊപ്പം തന്നെ വീണ്ടും പഴയ മുഖങ്ങൾ തന്നെ ഷോയുടെ ഭാഗമാകുന്ന സന്തോഷവും പ്രേക്ഷകർക്കുണ്ട്. മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, ഷാജു കെ. എസ് എന്നിവരാണ് ഇത്തവണയും കോമഡി ഉത്സവ വേദിയിൽ ഭാഗമാകുന്നത്.

Read More: ‘എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിങ്ങൾ എങ്ങോട്ടാണ് ഹേ, ഈ പോകുന്നത്?’- പൃഥ്വിരാജിനോട് അനുശ്രീയുടെ ചോദ്യം

മാറ്റങ്ങളോടെ കോമഡി ഉത്സവം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ഇനി ആസ്വാദനത്തിന് മറ്റൊരു തലമാകും. ഇന്ന് വൈകിട്ട് 6.30ന് കൊടിയേറുന്ന ഉത്സവമേളം ഇനി എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഇതേ സമയം പ്രേക്ഷകരുടെ സ്വീകരണമുറികളിൽ ചിരിവസന്തം തീർക്കും.

Story highlights- flowers comedy ulsavam